ശ്രീ ശങ്കരാചാര്യ പുരസ്‌കാരം റോജി എം ജോൺ എം.എൽ.എയ്‌ക്ക് സമ്മാനിച്ചു

 

കാലടി:അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത – സംഗീതോത്സവം ഏർപ്പെടുത്തിയ ശ്രീ ശങ്കരാചാര്യ പുരസ്‌കാരം റോജി എം ജോൺ എം.എൽ.എയ്‌ക്ക് സമ്മാനിച്ചു.പ്രഥമ അന്തർദ്ദേശീയ മഹോത്സവത്തിന് പ്രോത്സാഹനം നല്കിയ പൊതു പ്രവർത്തകൻ എന്ന നിലയിലാണ് പുരസ്‌കാരം സമർപ്പിച്ചത്. ടോളിൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ.കെ.വി. ടോളിൻ പുരസ്‌കാരം നല്കി.

ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളുടെ ആലോചനാ യോഗം എം.എൽ.എ. റോജി എം.ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത – സംഗീതോത്സവത്തിന് പ്രോത്സാഹനം നല്കിയ സംഘടനകളെയും പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.

ഗ്ലോബൽ മലയാളി കൗൺസിൽ ചെയർമാൻ ഡോ.വർഗ്ഗീസ് മൂലൻ, നാസിനു വേണ്ടി,ഡോ.എ.കെ. ബാലചന്ദ്രൻ, ശൃംഗേരി മഠത്തിനു വേണ്ടി അസിസ്റ്റന്റ്മനേജർ സൂര്യ നാരായണൻ, പവിഴം ഗ്രൂപ്പിന് വേണ്ടി എൻ.പി.ജോർജ്, കെ.കെ.ആർ മിൽസിനു വേണ്ടി കെ.കെ.കർണ്ണൻ, പറക്കാട്ട് ഗ്രൂപ്പിന് വേണ്ടി പ്രകാശ് ആന്റ് പ്രീതി പ്രകാശ് ,കൊറിയോഗ്രാഫർ ഡോ.സി.പി.ഉണ്ണികൃഷ്ണൻ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു വേണ്ടി ഡി. ശ്രീകുമാർ

കാലടി എസ്.എൻ.ഡി.പി.ശാഖക്കു വേണ്ടി ടി.എസ്.പ്രേംകുമാർ, പീറ്റേഴ്‌സ് മോഡേൺ റൈസ് മില്ലിനു വേണ്ടി ടി.വി.പത്രോസ് തെറ്റയിൽ, മർച്ചന്റ് അസോസിയേഷനു വേണ്ടി വി.പി.തങ്കച്ചൻ, ഹോട്ടൽ ആന്റ് റസ്റ്റേറന്റ് അസോസിയേഷനു വേണ്ടി ടി.ആർ.മുരളീധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗവും പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ ടി.പി.ജോർജ്, ഗ്രാമ പഞ്ചായത്ത് മെമ്പർ റൂബി ആന്റണി, ഡോ.കെ.കൃഷ്ണൻ നമ്പൂതിരി, സോണല്ലാ മനോജ്, എൻ.ഗംഗകുമാർ, കെ.കെ.കുഞ്ഞപ്പൻ, എ.ആർ.അനിൽകുമാർ, ടി.ജി.ഹരിദാസ് എന്നിവർ പ്രതിഭകൾക്ക് പൊന്നാടയും സ്മരണികയും സമർപ്പിച്ചു. പ്രൊഫ.പി.വി.പീതാംബരൻ സ്വാഗതവും എം.കെ.ലെനിൻ നന്ദിയും പറഞ്ഞു.