വാഹനാപകടം ഒരാൾ മരിച്ചു

 

കാലടി:കൊറ്റമത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കായങ്കുളം പടിഞ്ഞാറെമംഗലത്ത് വീട്ടിൽ മുഹമ്മദ് അജാസ് (28) ആണ് മരിച്ചത്.കൊറ്റമം പാലത്തിന്‌  സമീപത്തു വച്ചാണ് അപകടം നടന്നത്.

byke-accident-2മലയാറ്റൂരിലേക്ക് പോവുകയായിരുന്ന  കാറും എതിരെ വന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്‌.വൈറ്റിലയിൽ താമസിക്കുന്ന മുഹമ്മദ് അജാസ് തന്റെ സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് അപകടം നടന്നത്‌.

ഉടൻ അജാസിനെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തലക്കേറ്റ പരിക്കാണ് അപകട കാരണം