ആശങ്കകൾ ബാക്കി:പാലത്തിന്റെയും ബൈപ്പാസ് റോഡിന്റെയും സ്ഥലം ഏറ്റെടുക്കുന്നതിന്റെ തറക്കല്ലിടൽ നടന്നു (VIDEO)

 

 

കാലടി:കാലടിയിൽ പുതിയ പാലത്തിന്റെയും ബൈപ്പാസ് റോഡിന്റെയും സ്ഥലം ഏറ്റെടുക്കുന്നതിന്റെ തറക്കല്ലിടൽ നടന്നു.ഇന്നസെന്റ് എം പി തറക്കല്ലിടൽ നിർവ്വഹിച്ചു.എംഎൽഎ മാരായ റോജി എം ജോൺ,എൽദോസ് കുന്നപ്പിളളി,അൻവർ സാദത്ത്,കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ തുളസി,മുൻ എംഎൽഎ ജോസ്‌തെറ്റയിൽ തുടങ്ങിയവർ പങ്കെടുത്തു.

അലുവ റോഡിൽ ആസാദ് സൂപ്പർ മാർക്കറ്റിനടുത്താണ് തറക്കല്ലിടൽ നടന്നത്.തറക്കല്ലിടൽ ജനപ്രതിനിധികളെ അറിയിക്കാത്തതിനെതിരെ എംഎൽഎ മാർ പ്രതിഷേധിച്ചു.കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ് തറക്കല്ലിടൽ നടന്നത്.എന്നാൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിഞ്ഞിരുന്നില്ല.

പദ്ധതിയുടെ രൂപരേഖ പൂർത്തിയാക്കാതെയാണ് തറക്കല്ലിടൽ നടന്നതെന്ന് എംഎൽഎമാർ പറഞ്ഞു.പുതുക്കിയ ഭരണാനുമതി ലഭിക്കണം,കൂടാതെ കിഫ്ബിയുടെ സാമ്പതിക സഹായം ലഭ്യമാക്കണം എന്നാൽ മാത്രമാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയു.ഭൂമി ഏറ്റെടുക്കുന്നതിന് പരിസ്ഥിതി അഘാത പഠനം നടത്തണം.ഇതൊന്നും ഇവിടെ നടന്നിട്ടില്ലെന്നും എംഎൽഎമാർ കുറ്റപ്പെടുത്തി.

ചിലരെ സഹായിക്കാനാണ് ഇത്തരത്തിൽ സ്ഥലം ഏറ്റെടുക്കൽ നടക്കുന്നതെന് പ്രദേശവാസികൾ പറയുന്നു.ചറിയ വാക്കേറ്റവും സ്ഥലത്തുണ്ടായി.15 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്.ഇത് പിന്നീട് റോഡിന് വീതി കുറവായി മാറുമെന്ന് നാട്ടുകാർ പറയുന്നു.നിലവിലെ കാലടി എംസി റോഡ് ഇരുപത് മീറ്ററോളം വീതിയുണ്ട്‌.എന്നിട്ടും വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നതും.ആ ഗതാഗത കുരുക്കുതന്നെ ഇവിടെയും അനുഭവപ്പെടും.

42 കോടി രുപയുടെ പദ്ധതി ഇപ്പോൾ 95 കോടിയിൽ എത്തിനിൽക്കുകയാണ്.കൂടാതെ റോഡ് ക്രോസിങ്ങുനുമായി അണ്ടർ പാസേജോ,മേൽ പാലമോ നിർമിക്കണം ഇതിനും തുക വകയിരുത്തേണ്ടതുണ്ട്.അതുകൊണ്ട് തന്നെ പദ്ധതി യാഥാർത്ഥ്യമാകുമൊ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

എന്നാൻ ചിലർ അനാവശ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണെന്ന് കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ തുളസിയും,സിപിഎം കാലടി ഏരിയ സെക്രട്ടറി സികെ സലിംകുമാറും പറഞ്ഞു.