കാലടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി (VIDEO) 

കാലടി: കാലടിയിൽ ഡങ്കിപ്പനി അടക്കുമുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഗ്രാമപഞ്ചായാത്ത് മെമ്പർമാർ, മർച്ചൻസ് അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.

പല സ്ഥലങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയായിരുന്നു. അതെല്ലാം നീക്കം ചെയ്തു.വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലും മാലിന്യ കൂമ്പാരമായിരുന്നു.പലരും റോഡിലേക്കാണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരുന്നത്.ഇനി ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ തുളസി വ്യാപാരികൾക്ക് മുന്നറിപ്പു നൽകി.ടൗണിൽ ഫോഗിങ്ങ് നേരത്തെ നടത്തിയിരുന്നു.

ടൗണിലെ വ്യാപാരികൾക്കാണ് ഡങ്കിപനി കണ്ടെത്തിയിരുന്നത്.നിരവധി പേർക്കാണ് അസുഖം പിടികൂടിയിരിക്കുന്നത്. പരിസര പ്രദേശങ്ങളിൽ മാലിന്യങ്ങൾ നിറഞ്ഞതും. മലിനജലം കെട്ടിക്കിടന്നതുമാണ് കൊതുക് വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതാണ് ഡങ്കിപ്പനി പടർന്നു പിടിക്കാൻ കാരണം.

കാലടിയിൽ മാലിന്യങ്ങൾ ഇല്ലാതാക്കാൻ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൂടെ നിൽക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. ആശവർക്കർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്യും.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, വീടും, സ്ഥാപനങ്ങളും,പരിസരങ്ങളും, വൃത്തിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് അറിയിച്ചു