കാലടി പഞ്ചായത്ത്‌സെക്രട്ടറിയെ ബി ജെ പി ഉപരോധിച്ചു (VIDEO)

 

കാലടി:ഒരു മാസമായിട്ട് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടർന്ന് പിടിക്കുന്ന സാഹചര്യമുണ്ടായിട്ടും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ച് ബി ജെ പി കാലടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിച്ചു.സംസ്‌കൃത സർവകലാശാലയിലെ 15 വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം സ്ഥിതീകരിക്കുകയും ടൗണിൽ 10 പേർക്ക്‌ഡെങ്കിപ്പനി പിടിച്ചിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യവകുപ്പോയാതൊരു പരിശോധനയോ ശുചീകരണ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല.

കാലടി പഞ്ചായത്തിലൂടെ ഒഴുകുന്ന ഉടുമ്പുഴ തോടിലേക്ക് സമീപത്തുള്ള വ്യവസായ ശാലകളിൽ നിന്ന് കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉപരോധക്കാർ ആവശ്യപ്പെട്ടു. ഉടുമ്പുഴ തോടിലാണ് ലക്ഷങ്ങൾ മുടക്കി ഭൂവസ്ത്രമടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും.തൊഴിലുറപ്പ് തൊഴിലാളികൾ ഈ മാലിന്യം നിറഞ്ഞ തോട്ടിൽ യാതൊരു സുരക്ഷാ മുൻ കരുതലുമില്ലാതെയാണ് ജോലിചെയ്യുന്നത്‌.ഈ തൊഴിലാളികൾക്ക് അലർജിയും മറ്റ് രോഗങ്ങളുമുണ്ടെന്ന് ആക്ഷേപമുണ്ട്.

ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഓടകൾ ശുചീകരിക്കുമെന്നും ഉടുമ്പുഴ തോടിലേക്ക് മാലിന്യംഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി ഇന്ന് തന്നെ സ്വീകരിക്കുമെന്നുമുളള സെക്രട്ടറിയുടെ ഉറപ്പിൻ ഉപരോധം അവസാനിപ്പിച്ചു.

ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് പി എൻ സതീശൻ,യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ഭസിത്കുമാർ, ബി ജെ പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിടി എസ് രാധാകൃഷ്ണൻ, സതീഷ് തമ്പി, ശശിതറനിലം, സലീഷ് ചെമ്മണ്ടൂർ ,ഷീജ സതീഷ്, എംകെ മോഹനൻ, കെഎസ് ചന്ദ്രൻ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.