കാഞ്ഞൂരിൽ ടിപ്പർ മറിഞ്ഞു:ഒഴിവായത് വൻ ദുരന്തം (VIDEO)

 

കാഞ്ഞൂർ: കാഞ്ഞൂരിൽ ലോഡ് കയറ്റിവന്ന ടിപ്പർ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു. ഒഴിവായത് വൻ ദുരന്തം.പെട്രോൾ പമ്പിന് മുൻപിലാണ് അപകടം നടന്നത്‌.

ശ്രീമൂലനഗരം ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പർ.മുൻപിൽ പോകുകയായിരുന്ന ലോറി സൈഡ് കൊടുക്കുന്നതിനിടെ ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

kanjoor-accident-2സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ടിപ്പർ ഇടിച്ചു കയറി.സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ആളുകൾ ഉണ്ടായിരുന്നില്ല. ഇതിന് സമീപത്ത് തന്നെയാണ് പെട്രോൾ പമ്പും. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായയത്‌.

ഡ്രൈവറെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പറിന്റെ മുൻ ചക്രങ്ങൾ ഊരിപ്പോയി. ടിപ്പറിലുണ്ടായിരുന്ന മെറ്റലുകൾ പൂർണ്ണമായും റോഡിലേക്ക് ചിതറി. നാട്ടുകാരും, പോലീസും ചേർന്നാണ് റോഡിൽ നിന്നും മെറ്റലുകൾ നീക്കം ചെയ്തത്‌.