കാഞ്ഞൂർ തിരുനാളിന്റെ കൊടിയിറക്കി (VIDEO)

 

കാഞ്ഞൂർ: കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന്റെ കൊടിയിറക്കി. വികാരി ഫാ: വർഗീസ് പൊട്ടയ്ക്കലിന്റെ കാർമികത്വത്തിലാണ് കൊടിയിറക്കൽ ചടങ്ങ് നടന്നത്.

കൊടിയേറ്റുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ചടങ്ങാണ് കൊടി ഇറക്കുന്നതും.രാവിലെ വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം നടന്നു. വൈകീട്ട് ഇടവക സമൂഹം പള്ളിയിലെത്തിച്ചേർന്നു.തുടർന്നാണ് കൊടി ഇറക്കിയത്.മുത്തുകുടകളും,വിവിധ വാദ്യങ്ങളും അണിനിരന്നു.തിരുനാൾ കമ്മറ്റി ഭാരവാഹികളും, കൈക്കാരാൻമാരും ചടങ്ങിൽ പങ്കെടുത്തു.