ആദിശങ്കര എൻജിനിയറിങ്ങ് കോളേജിന് സംസ്ഥാന പുരസ്‌ക്കാരം 
കാലടി:ആദിശങ്കര എൻജിനിയറിങ്ങ് കോളേജിനും,കോളേജിലെ നാഷ്ണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെല്ലിന്റെ പുനർജിനി പദ്ധതിക്കും .സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം.കഴിഞ്ഞ ഓണത്തിന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കാണ് പുരസ്‌ക്കാരം ലഭിച്ചത്.

ആശുപത്രിയിൽ കേടുവന്ന 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിദ്യാർത്ഥികൾ ശരിയാക്കിയെടുത്തിരുന്നു.തിരുവനന്തനുരം പൂജപ്പുര എൽബിഎസ് വനിത എഞ്ചീനിയറിങ്ങ് കോളേജിൽ നടന്ന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ:കെ പി ഇന്ദിര ദേവിയിൽ നിന്നും എൻ എസ്എസ് പ്രോഗ്രാം ഓഫീസർ സിജോ ജോർജ് കോളേജിനുളള പുരസ്‌ക്കാരവും,എൻഎസ്എസിനുളള പുരസ്‌ക്കാരം ഉണ്ണികൃഷ്ണൻ എസ് നായരും,അമൽ ജോസഫ്,പി വിവേകും ചേർന്ന് ഏറ്റുവാങ്ങി.

nsss-2ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ:ടി എൻ സീമ,കെടിയു പ്രൊ:വൈസ് ചാൻസിലർ ഡോ:അബ്ദുൾ റഹ്മാൻ,എഐസിടിഇ ഡയറക്ടർ ഡോ:രമേഷ് ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.തുടർന്നും ഇത്തരം സേവന പ്രവർത്തനങ്ങൾ കോളേജിന്റെ നേതൃത്വത്തിൽ നടത്തുമെന്ന് പ്രിൻസിപ്പാൾ ഡോ:പി സി നീലകണ്ഠൻ പറഞ്ഞു.