പെരിയാർതീരം പുതുവത്‌സരം ആഘോഷിച്ചു

 

കാനഡ:കാനഡയിലെ എഡ്മൻറണിലെ അങ്കമാലി,കാലടി  നിവാസികളുടെ പ്രവാസികൂട്ടായ്മയായ പെരിയാർതീരത്തിന്റെ നേതൃത്വത്തിൽ പുതുവത്‌സരം ആഘോഷിച്ചു.നാൽപ്പതോളം വരുന്ന കുടുംബങ്ങളിൽ നിന്നുമായി നൂറ്റിനാൽപ്പതോളം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

ഗ്ലെൻവുഡ് കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷ പരിപാടികൾ നടന്നത്.കുട്ടികളുടെ വിവധ കലാപാരിപാടികൾ,നാടൻ പാട്ടുകൾ,ടോണി ട്വിങ്കിൾ ദമ്പതിമാരുടെ ഡ്യുയറ്റ്,ടോണി അഗസ്റ്റിൻ,മനോജ് പയ്യപ്പിളളി,ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള എന്നിവയും ഉണ്ടായിരുന്നു.

സുനിൽതെക്കേക്കര,ഷിജു സ്റ്റീഫൻ,ജിജോ ആന്റണി  തുടങ്ങിയവർ സംസാരിച്ചു.ഫാ:ജോബി മൂഞ്ഞേലി സമ്മാനങ്ങൾ വിതരണം ചെയ്തു.

പെരിയാർതീരത്തിന്റെ പുതിയ ഭാരവാഹികകളായി പ്രസിഡൻറ് : ബൈജുപി.വി, സെക്രട്ടറി :അമ്പിളി സാജു, ഖജാൻജി :ബിബിൻ തോമസ്.കമ്മിറ്റിഅംഗങ്ങൾ : മനോജ്പയ്യപ്പിള്ളി,ജോണിതോമസ്, ജോസഫ്കുമ്പളത്താൻ,സണ്ണി കൂരൻ, ബിബിൻ ആൻറണി,ക്ലീറ്റസ് ആന്റണി,ഷിജു ആലുക്ക,ട്വിങ്കിൾ ടോണി തുടങ്ങിയവരെ തിരഞ്ഞെടുത്തു