കാലടിയിൽ ഡങ്കിപനി:ടൗണിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു 

കാലടി:കാലടി ടൗണിൽ ഡങ്കിപനി റിപ്പോർട്ട് ചെയ്തിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാതെ അധികൃതർ.ടൗണിലാണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്.നടപ്പാതകളിലെക്കും മാലിന്യങ്ങൾ കയറിക്കിടക്കുകയാണ്.കാൽനട യാത്രക്കാർക്ക് ഇതുമൂലം സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.

മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണ് വ്യാപാരികളും,യാത്രക്കാരും പറയുന്നത്.ഡങ്കിപനി പടർന്നു പിടിച്ചിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്‌.

ടൗണിലെ വ്യാപാരികൾക്കിടയിലാണ് ഡങ്കിപനി കണ്ടെത്തിയിരിക്കുന്നത്.ഒരു മാസത്തിനുളളിൽ പത്ത് പേർക്കാണ് ഡങ്കിപനി പിടികൂടിയിരിക്കുന്നത്‌.പലരും ആശുപത്രിയിൽ ചികിത്‌സയിലാണ്.

ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ മലിനജലം കാനകളിലേക്കാണ്‌ ഒഴുക്കുന്നത്.ഇത് കൊതുക്‌
വളരാൻ കാരണമാകുന്നു.കടകളിൽ കുഴിയെടുത്ത് മാലിന്യം അതിൽ ഒഴുക്കികളയണമെന്നാണ് പഞ്ചായത്ത് നിർദേശിച്ചിരുന്നത്.എന്നാൽ അത് ആരും പാലിക്കുന്നില്ല.

പഞ്ചായത്തിന്റെയും,മർചന്റ്‌സ് അസോസിയേഷന്റെയും,റെസിഡൻസ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.പനിപടർന്നു പിടിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.കേടായ ഫോഗിങ്ങ് മെഷീൻ ശരിയാക്കുന്നതിനും,പുതിയത് വാങ്ങുന്നതിനും തീരുമാനിച്ചു.ടൗണിൽ ഫോഗിങ്ങ് നടത്തി.