അഭിമാന നേട്ടവുമായി പെരുമ്പാവൂർ പോലീസ് സബ് ഡിവിഷൻ 
പെരുമ്പാവൂർ:പോലീസ് സേനയിലെ മികച്ച നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ് പെരുമ്പാവൂർ പോലീസ് സബ്ഡിവിഷൻ.മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലും ,ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും നേടിയിരിക്കുകയാണ് ഇവിടുത്തെ പോലീസുകാർ.മൂന്ന് പേർ മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലും രണ്ട് പേർ ബാഡ്ജ് ഓഫ് ഓണറും കരസ്ഥമാക്കി.

അയ്യമ്പുഴ സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്‌.ശ്രീകുമാർ ,കോട്ടപ്പടി സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഇക്ബാൽ ,കാലടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ സത്താർ എന്നീ മൂന്ന് പേർക്കാണ്‌ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്‌

മികച്ച കുറ്റാന്വേഷകനുള്ള ഡിജിപി യുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരത്തിന് കാലടി എസ് ഐ എൻ എ അനൂപും,തടയിട്ട പറമ്പ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ‌.ജിയും അർഹരായി.

കാലടിയിൽ നടന്ന സനൽ കെലപാതകം , പെരുമ്പാവൂർ സ്റ്റേഷൻ ലിമിറ്റിൽ വിജിലൻസ് ചമഞ്ഞ് കവർച്ച നടത്തിയ കേസ്‌, സംസ്ഥാന വ്യാപകമായി നടന്ന ബുള്ളറ്റ് മോഷണം, എടിഎം കവർച്ച
എന്നീ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്ത ടീമിലും, ആന്റി നാർക്കോട്ടിക് സപെഷ്യൽ ഫോഴ്സിലും അംഗങ്ങളായിരുന്നു പുരസ്‌ക്കാരം നേടിയവർ. ശ്രീകുമാറിന് ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരവും ലഭിച്ചു.