കാലടിയിലെ ഗതാഗതകുരുക്ക്:സേഷ്യൽ മീഡിയ സമരത്തിലേക്ക്‌ (VIDEO) 

കാലടി:കാലടിയിൽ സമാന്തര പാലവും.ബൈപ്പാസ് റോഡും ഉടൻ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ രംഗത്ത്.കാലടി വികസന സമിതി എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പാണ് കാലടിയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.സമിതി യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.വിവിധ രാഷ്ടീയ,സാമൂഹിക,സാംസ്‌ക്കാരിക രംഗത്തെ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

രൂക്ഷമായ ഗതാഗത കുരുക്കാണ് കാലടി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.2012 ഫെബ്രുവരി 15 നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാന്തര പാലത്തിനും ബൈപ്പാസ് റോഡിനുമായി 42 കോടി രൂപ അനുവധിച്ചത്.ശോചനീയമായ ശ്രീശങ്കര പാലം പുനർ നിർമ്മിക്കുന്നതിനും ബൈപ്പാസ് റോഡിനുമായിരുന്നു തുക.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു പ്രവർത്തനവും കാലടിയിൽ നടന്നട്ടില്ല.

ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി എത്തുമ്പോൾ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും പ്രഖ്യാപനങ്ങൾ മാത്രം ഉണ്ടാകും.പാലത്തിന്റെ ശോചനീയാവസ്ഥ വർദ്ധിച്ചു വരികയും,ഗതാഗതകുരുക്ക് രൂക്ഷമാകുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

കാലടിയോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സോഷ്യൽ മീഡിയ രംഗത്തുവന്നിരിക്കുന്നത്.ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് .കാലടി വികസന സമിതി ഭാരവാഹികൾ അറിയിച്ചു.