കാലടിയിലെ ഗതാഗതകുരുക്ക് : ഞായറാഴ്ച്ച യോഗം ചേരുന്നു

 

കാലടി:അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലടിയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയ ഗ്രൂപ്പായ കാലടി വികസന സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച്ച യോഗം ചേരുന്നു.

വൈകീട്ട് 4.30 ന് കാലടി ഗസ്റ്റ് ഹൗസിലാണ് യോഗം.കുസാറ്റ് പ്രൊഫസർ ഡോ:സുധീപ് ഇളയിടം യോഗം ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും.കൂടുതൽ വിവിരങ്ങൾക്ക് 9288196965