കാലടിയിൽ വാഹനങ്ങൾ തടഞ്ഞു

 

കാലടി: ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളും,ഓട്ടോ, ടാക്സി എന്നിവയും നിരത്തിലിറങ്ങിയില്ല.

കാലടി, അങ്കമാലി, പെരുമ്പാവൂർ മേഖലകളിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. കാലടിയിൽ ലോഡ് കയറ്റിവന്ന വാഹനവും, ഓട്ടോറിക്ഷയും നിരത്തിലിറങ്ങിയത് ചെറിയ സംഘർഷത്തിന് കാരണമായി.പോലീസ് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.തുടർന്ന് പ്രവർത്തകർ പ്രകടനം നടത്തി