വെള്ളാരപ്പിളിക്ക് ഐശ്വര്യമായി തിരുചാമുക്കുന്നത്തപ്പൻ

 

ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ആലുവ വെള്ളാരപ്പിള്ളി പുതിയേടത്ത് സ്ഥിതി ചെയ്യുന്ന തിരുചാമക്കുന്നം ക്ഷേത്രം. 1500 വർഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഒരു ഗ്രാമത്തിനാകെ ഐശ്വര്യം ചൊരിഞ്ഞു നിൽക്കുന്ന ക്ഷേത്രം കൂടിയാണിത്.

കിരാതമൂർത്തി ശ്രീവേട്ടയ്ക്കരൻ ത്രിപുരസുന്ദരി സാത്ത്വിക ഭാവത്തിൽ ശ്രീ പാർവതി സാന്നിദ്ധ്യസമേതം ഇവിടെ കുടികൊള്ളുന്നു. വേട്ടയ്ക്കരൻ സങ്കൽപത്തിൽ പടിഞ്ഞാറ് ദർശനമായിട്ടുള്ള വാൽക്കണ്ണാടിയാണ് പ്രതിഷ്ഠ. പ്രതിഷ്ഠവൈശിഷ്ട്യം ഒന്ന്‌ കൊണ്ട് തന്ന ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന്ഏറെ പ്രത്യേകതകൾ ഉള്ളതും തികച്ചും വ്യത്യസ്തവുമാണ്.

പൗർണ്ണമി പൂജയും പാർവ്വതി പൂജയും ഊട്ടും താന്ത്രിക വിധി പ്രകാരം മാസം തോറും പൗർണ്ണമി ദിനത്തിൽ നടത്തി വരുന്നുണ്ട്. സ്ത്രീകൾക്ക് മംഗല്യസൗഭാഗ്യം കൈവരുന്നതിന് ഈ വഴിപാട് നടത്തുക വഴി ഫലസിദ്ധി കൈവരുമെന്നാണ്‌ വിശ്വാസം. കൊച്ചി രാജവംശത്തിന്റെ ഭരണത്തിന്റെ കീഴിൽ വരുന്ന പുതിയേടം ക്ഷേത്രത്തിലെ കീഴേടമാണ് തിരുചാമക്കുന്ന് ക്ഷേത്രം.

ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുചാമുക്കുന്നം ക്ഷേത്രം. പാർവതി വിഗ്രഹവും പാർവ്വതി ശ്രീകോവിലകവും കെട്ടിടങ്ങളും നശിപ്പിച്ചു. പിന്നീട് ശക്തൽ തമ്പുരാൻ ക്ഷേത്രം പുനർ നിർമ്മിക്കുകയായിരുന്നു.കൊച്ചി രാജകുടുംബത്തിന്റെ ആരാധന മൂർത്തിയാണ് ശ്രീ വേട്ടയ്ക്കരൻ. മഹാ ക്ഷേത്രം കൂടിയായിരുന്നു ഇത്. രാജകുടുംബവുമായി അടുത്ത ബന്ധവും ക്ഷേത്രത്തിനുണ്ട്.

ആണ്ട്‌ തോറും ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും ഉത്സവമായി നടത്തുന്നുണ്ട്. അന്നദാനം, ലക്ഷദീപം, നാളികേരംഎറിയൽ എന്നിവ പ്രധാന ചടങ്ങുകളാണ്. നാളികേര സമർപ്പണം, ഒറ്റയപ്പ നിവേദ്യം, പൗരർണ്ണമി പൂജ,പാർവ്വതി പൂജ ഉമാ മഹേശ്വര പൂജ എന്നിവ പ്രധാന വഴിപാടുകളാണ്.

ഇന്ന് ക്ഷേത്രം ജീർണ്ണാ വസ്ഥയിലാണ്. ശ്രീകോവിൽ നിലം പൊത്താറായിരിക്കുകയാണ്. ശ്രീകോവിലിന്റെ പുനർ നിർമ്മാണം അനിവാര്യമാണ്. ക്ഷേത്രം നശിച്ചാൽ ഒരു ഗ്രാമം നശിക്കുമെന്നാണ്‌വിശ്വാസം. അതുകൊണ്ട് ആ ചൈതന്യം നിലനിർത്താൻ നാട്ടുകാർ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ക്ഷേത്ര ഉപദേശക സമിതി രൂപീകരിച്ചാണ് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഭാരിച്ച ഉത്തരവാദിത്വമാണ് ക്ഷേത്ര ഉപദേശകസമിതി ഏറ്റെടുത്തിരിക്കുന്നത്. വിശ്വാസികളുടെ സഹകരണം ഉണ്ടായെങ്കിൽ മാത്രമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുകയുള്ളൂ. ഒരു പുണ്യപ്രവർത്തിയാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിൽ പങ്കാളികളാവുകഎന്നത്. അതിനായി തിരുചാമക്കുന്നത്തപ്പൻ ഏവരേയും അനുഗ്രഹിക്കട്ടെ.

ക്ഷേത്രത്തിലേക്ക്‌ സംഭാവനകൾ അയക്കേണ്ട വിലാസം : സെക്രട്ടറി, തിരുചാമക്കുന്നം ക്ഷേത്ര ഉപദേശകസമിതി, പുതിയേടം, പാറപ്പുറം പി.ഒ, എറണാകുളം, കൂടുതൽവിവരങ്ങൾക്ക്  907 294 2018, 94 00 98 66 49 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Bank account

Chamukkunam kshethra upadeshaka samithy

south indian bank,kanjoor

ac.no: 0675053000007963

IFSC :SIBL0000675