ഉടുമ്പുഴ തോടിന് സമീപത്തുകൂടി റോഡ് നിർമ്മാണം: നാട്ടുകാർ പ്രതിഷേധത്തിലേക്ക്

 

കാലടി: കാലടി ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ഉടുമ്പുഴ തോടിന് സമീപത്തുകൂടി റോഡ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു കാലത്ത് വേണ്ടത്ര വീതി ഉണ്ടായിരുന്ന തോടായിരുന്നു ഉടുമ്പുഴ തോട്. എന്നാൽ തോടിന് സമീപത്ത് നടന്ന പലവിധ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തോടിന്റെ വീതി കുറഞ്ഞു.

kalady-udubhuza-thode-2കാലടി,കാഞ്ഞൂർ, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തുന്ന തോട് കൂടിയായിരുന്നു ഇത്. സമീപത്തെ ഫാക്റ്ററികളിൽ നിന്നും തോട്ടിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് മൂലം തോട്ടിലെ ജലം ഉപയോഗിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്‌.ഇത് സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്ന് നാട്ടുകാർ പറയുന്നു.തോടിനു സമീപത്തെ പാടം നികത്തുന്നതിനായാണ്‌
റോഡ് നിർമ്മിക്കുന്നത്. ഇത് തോടിന്റെ നാശത്തിന് വഴിയൊരുക്കുമെന്നും നാട്ടുകാർ പറഞ്ഞു.

ജില്ല കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള തെയ്യാറെടുപ്പിലാണ് നാട്ടുകാർ.