നീലീശ്വരം ആക്രമണം: ഒരാൾ പിടിയിൽ

 

കാലടി :നീലീശ്വരത്ത് നടന്ന ആക്രമണത്തിൽ ഒരാളെ കാലടി പോലിസ് അറസ്റ്റു ചെയ്തു.നീലീശ്വരം ചേലാട്ട് വീട്ടിൽ ഡൽവിൻ (20) ആണ് അറസ്റ്റിലായത്.രണ്ടാം പ്രതിയാണ് ഡൽവിൻ .ഒന്നാം പ്രതി നീലീശ്വരം ചേലാട്ട് വീട്ടിൽ ഗോഡ്സൺ (19) ഒളിവിലാണ്. സഹോദരങ്ങളാണ് ഇവർ.

ഞായറാഴ്ച്ച രാത്രി 7 മണിയോടെയാണ് ആക്രമണം നടന്നത്.ആക്രമണത്തിൽ ബന്ധുക്കളായ നീലീശ്വരം ഐക്കുളത്ത് വിട്ടിൽ ഹരിപ്രസാദ്, സിനോജ് ,നിമേഷ് എന്നിവർക്കാണ് പരിക്കേറ്റത്. പുഴയിൽ കുളിച്ചു കൊണ്ടുവരികയായിരുന്ന ഹരിപ്രസാദിനെയാണ് ആദ്യം ആക്രമിച്ചത്. ഇത് ചോദിക്കാനെത്തിയ സിനോജിനും, നിമേഷിനും ആക്രമിക്കുകയായിരുന്നു.

മുൽ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.ഐ സജി മാർക്കോസ് പറഞ്ഞു.സിനോജിനെ കുത്തേറ്റ നിലയിൽ രാജഗിരി ആശുപത്രിയിലും ,ഹരിപ്രസാദിനെ തലക്ക് പരിക്കേറ്റ് അങ്കമാലി എൽ എഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രതിയെ കാലടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.