നീലീശ്വരത്ത് സംഘർഷം 2 പേർക്ക് പരിക്ക്

 

കാലടി : നീലീശ്വരത്ത് സംഘർഷം 2 പേർക്ക് പരിക്ക്.ബന്ധുക്കളായ ഐക്കുളത്ത് വീട്ടിൽ സിനോജ്, ഹരിപ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. പുഴയിൽ കുളി കഴിഞ്ഞ് വരികയായിരുന്ന ഹരിപ്രസാദിനെ രണ്ട് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു.ഇത് ചോദിക്കാനെത്തിയ സിനോജിനും മർദ്ദനമേൽക്കുകയായിരുന്നു.

സിനോജിനെ കുത്തേറ്റ നിലയിൽ രാജഗിരി ആശുപത്രിയിലും ,ഹരിപ്രസാദിനെ തലക്ക് പരിക്കേറ്റ് അങ്കമാലി എൽ എഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് 7 മണിയോടെയാണ് സംഭവം നടന്നത്