ഭക്തിയുടെ നേർക്കാഴ്ച്ചയായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ

 

കാലടി: കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷം ഭക്തിയുടെ നേർക്കാഴ്ച്ചയായി. പതിനായിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധന്റെ സന്നിധിയിൽ തിങ്ങിനിറഞ്ഞത്.

kanjoor-thirunal-5ദൈർഘ്യമേറിയ രണ്ട് പ്രദക്ഷിണങ്ങളാണ് നടന്നത്. ഉച്ചയ്ക്ക് 12 ന് പള്ളിയിൽ നിന്നിറങ്ങിയ അങ്ങാടി പ്രദക്ഷിണം മൂന്നിനാണ് തിരികെ കയറിയത്. വൈകീട്ട് 6.30ന് ആരംഭിച്ച പള്ളി ചുറ്റിയുള്ള സമാപന പ്രദക്ഷിണം തിരികെ കയറാനും മൂന്ന് മണിക്കൂറെടുത്തു.

kanjoor-thirunal-നെയ്യാണ്ടിമേളം, പാണ്ടിമേളം, നാദസ്വരം, ബാന്റ് മേളം, തുടങ്ങിയവയും പ്രദക്ഷിണത്തിലുടനീളം നിറഞ്ഞു നിന്നു. നൂറു കണക്കിന് സ്വർണ്ണം, വെള്ളി കുരിശുകളും, നാനാ വർണ്ണ മുത്തുക്കുടകളും ദൃശ്യവിരുന്നൊരുക്കി.12 ന് പ്രദക്ഷിണം പള്ളിയിൽ നിന്നുമിറങ്ങിയപ്പോൾ മാനത്ത് പരുന്തുകൾ വട്ടമിടു പറന്നു.

kanjoor-thirunal-4വികാരി ഫാ വർഗീസ് പൊട്ടക്കൽ പ്രദക്ഷിണത്തിത് നേതൃത്വം നൽകി. 26 27 തിയതികളിലാണ് എട്ടാമിടം