കോളേജ് റോഡ് പൊളിച്ച് കലുങ്ക് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം

 

കാലടി: മറ്റൂർ കോളേജ് റോഡ് പൊളിച്ച് കലുങ്ക് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൽ പറ്റാത്ത അവസ്ഥയിലാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്.

ശ്രീശങ്കരകോളേജ്, ആദിശങ്കര എൽജിനിയറിങ് കോളേജ്, ആദിശങ്കര ട്രയിനിങ്ങ് കോളേജ്, ശ്രീശാരദ വിദ്യാലയം എന്നി വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഇതിലേയാണ് പോകുന്നത്. എന്നാൽ റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.മരോട്ടി ചുവട് വഴിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങൾ പോകുന്നത്. വലിയ വാഹനങ്ങൾക്ക് പലപ്പോഴും പോകാനും കഴിയാറില്ല.മറ്റൂരിൽ നിന്നും നടന്നാണ് വിദ്യാർത്ഥികളും, ജീവനക്കാരും പോകുന്നത്.

നിലവിൽ അടിയന്തിരമായി കലുങ്ക് നിർമ്മിക്കുന്നതിന്റെ ആവശ്യം റോഡിലില്ലെന്ന് യാത്രക്കാർ പറയുന്നു.വെക്കേഷൻ സമയത്താണ് ഇത്തരം പ്രവർത്തികൾ നടത്താറൊള്ളു. പൊതുമരാമത്ത് അങ്കമാലി അസിസ്റ്റന്റ് എൻജിനിയറുടെ നിരുത്തരവാദപരമായ പ്രവർത്തിയിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.

കലുങ്ക് നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് പ്രിൽസിപ്പൾ സെക്രട്ടറിക്കും പരാതി നൽകുമെന്ന് സംഘടന പ്രതിനിധികളായ ഡോ: രതീഷ് സി നായർ, പ്രെഫ: എസ് പ്രസാദ്, കെ.പി സുനി, ഡോ: ബിജു തോമസ് തുടങ്ങിയവർ പറഞ്ഞു.