ഭക്തി നിറച്ച് അയ്യപ്പൻ തീയാട്ട്

 

കാലടി: ഭക്തി നിറച്ച് കാലടി സംസ്കൃത സർവ്വകലാശാലയിൽ അയ്യപ്പൻ തീയാട്ട് അരങ്ങേറി. സംസ്കൃത സർവ്വകലാശാലയിലെ അസ്പർശ്വ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് കേരളത്തിന്റെ അനുഷ്ഠാന കലകളിൽ ഒന്നായ അയ്യപ്പൻ തീയ്യാട്ട് നടന്നത്.

മദ്ധ്യകേരളത്തിലും ഉത്തര കേരളത്തിലും പ്രചാരമുള്ള കലയാണ് തീയ്യാട്ട്. മദ്ധ്യകേരളത്തിൽ ഭദ്രകാളി തീയ്യാട്ടും ഉത്തരകേരളത്തിൽ അയ്യപ്പൻ തീയ്യാട്ടുമാണ് നടത്തുന്നത്. ചിത്രവും, ആട്ടവും കൂടി ചേരുന്നതാണിത്.

theyatte.2വാഗപ്പൊടി, മഞ്ഞൾപ്പൊടി, അരിപ്പൊടി, ഉമിക്കരി, പുണ്ണാമ്പും മഞ്ഞളും ചേർത്ത ചുവപ്പ് എന്നി പഞ്ചവർണ്ണങ്ങൾ ഉപയോഗിച്ച് കളം എഴുതി പാട്ടു നടത്തിയതിനു ശേഷമാണ് തീയാട്ട് ആരംഭിച്ചത്.അയ്യപ്പനെ സ്ഥുതിച്ച് പാടി അയ്യപ്പന്റെ വേഷമിട്ട ഒരാൾ ഉറഞ്ഞു തുള്ളി കൽപ്പന പുറപ്പെടുവിച്ച് കളം മാച്ചു.

അഭിനത്തോടൊപ്പം തന്നെ പാട്ടിലും, കൈമുദ്രകൾക്കും, മേളത്തിനും തുല്യ പ്രാധാന്യമാണുള്ളത്.തൃശൂർ മുളങ്കുന്നതു കാവിലെ തീയ്യാടി നമ്പ്യാൻമാരാണ് ഇന്ന് ഇത് പ്രഥാനമായും അവതരിപ്പിക്കുന്നത്.

theyatte.3തീയ്യാടി രാമൻ നമ്പ്യാർ, തിയ്യാടി വാസുദേവൻ, നിരജ്ഞനവർമ്മ ,വാസുദേവൻ നമ്പ്യാർ, ടി.എൻ കൃഷ്ണൻ നമ്പ്യാർ, ഡോ: ടി.എൻ വാസുദേവൻ നമ്പ്യാർ, ഡോ: ബി വേണുഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.