കലാകാരൻമാരുടെ കൂട്ടയ്മയിൽനിന്നും സിനിമ 

കാലടി:ആലുവ കേന്ദ്രമായി ഒരു പറ്റം ചെറുപ്പക്കാർ രൂപം കൊടുത്ത കലാകാരൻമാരുടെ കൂട്ടയ്മയിൽനിന്നും സിനിമ പിറക്കുന്നു. സ്വിസ് ടെലി മീഡിയയുടെ ബാനറിൽ നവാഗതനായ ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്റെം സൈമൻന്റേം പിള്ളേർ.

ജനകീയമായി നിർമ്മിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകൾ അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, വർഗീസ് കോയിക്കര, എം.സി. ഷൈജു, ജെയിംസ് പാറയ്ക്ക, പോൾപെട്ട, ഷിജോ വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ക്യാമറ ഗോപകുമാർ പി.എസ്. ജയിസ് പാറയ്ക്ക, മനുരാജ്, അഡ്വ. ജോസ് തെറ്റയിൽ, അവിനാഷ് എസ്. ആർ, വിജീഷ്, വിഷ്ണു ശിവദാസ്, ഗിരീഷ് ഗോപി, സന്തോഷ് കുമാർ, ഷൈജു ചന്ദ്രൻ, പോൾ പെട്ട, ജോളി പാപ്പച്ചൻ, ശിവൻ മേയ്ക്കാട്, ഷിജോ വർഗീസ്, ശാന്തകുമാരി തുടങ്ങിയവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.