പുത്തൻകാവ് ക്ഷേത്രത്തിൽ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാടോടി സ്ത്രീയെ പിടികൂടി

 

കാലടി: പുത്തൻകാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിവരുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാടോടി സ്ത്രീയെ പിടികൂടി.ചെന്നൈയ് പാമ്പരം സ്വദേശിനി ലക്ഷ്മി (30) ആണ് അറസ്റ്റിലായാത്.

ക്ഷേത്രത്തിൽ മകരച്ചൊവ്വ മഹോത്‌സം നടക്കുന്നതിനിടെയാണ് മോഷണം നടന്നത്.മാല പൊട്ടിക്കുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.സംശയം തോനാതിരിക്കാൻ ക്ഷേത്ര ദർശനത്തിനെത്തുന്ന രൂപത്തിൽ വസ്ത്രം ധരിച്ചാണ് പ്രതി എത്തിയത്.

കൂടുതൽ മോഷ്ടാക്കൾ ഉണ്ടൊ എന്നറിയാൻ അന്വേഷണം നടത്തുകയാണ് കാലടി പോലീസ്‌