ജെ.ആർ രാജേഷിനെ ലോക ജൂഡോ സെമിനാറിലേക്ക് തെരഞ്ഞെടുത്തു

 

കാഞ്ഞൂർ: കാഞ്ഞൂർ പുതിയേടം സ്വദേശിയായ രാജ്യാന്തര താരം ജെ.ആർ രാജേഷിനെ ലോക ജൂഡോ സെമിനാറിലേക്ക് തെരഞ്ഞെടുത്തു.ഇന്ത്യയിൽ നിന്നും രണ്ടു പേരെ മാത്രമാണ് സെമിനാറിലേക്ക് തെരഞ്ഞെടുത്തിട്ടൊളളു.മുബൈയിൽ നിന്നുളള മനോഹർ ബെങ്കാരയാണ് രാജേഷിനെക്കൂടാതെ സെമിനാറിൽ പങ്കെടുക്കുന്നത്.

അബുദാബിയിൽ ജനുവരി 18 മുതൽ 21 വരെയാണ് സെമിനാർ.4 വർഷം കൂടുമ്പോഴാണ് സെമിനാർ നടക്കുന്നത്.ജൂഡോ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിനുവേണ്ടിയാണ് സെമിനാർ.

rajesh-3ജെ.ആർ രാജേഷ് ജൂഡോയിലെ രാജ്യാന്തര റഫറിമാരിൽ ഇന്ത്യയിൽ നിന്നുളള നാലു പേരിൽ ഒരാളാണ്.ദക്ഷിണേന്ത്യയിൽ നിന്നുളള ഏക റഫറി കൂടിയാണ് ജില്ല സ്‌പോർട്ട്‌സ് ഓഫീസറാണ് രാജേഷ്.2010 ലാണ് ഇന്റർ നാഷ്ണൽ റഫറി ലൈസൻസ് ലഭിച്ചത്.

ജൂഡോ വേൾഡ് ചാമ്പ്യൻഷിപ്പ്,ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ 19 രാജ്യാന്തര മത്‌സരങ്ങൾ രാജേഷ് നിയന്ത്രിച്ചിട്ടുണ്ട്.കൊച്ചിയിൽ കഴിഞ്ഞവർഷം നടന്ന ഏഷ്യൻ കെഡറ്റ് ആന്റ് ജൂനിയർ ചാമ്പ്യൻ ഷിപ്പിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു.അഞ്ച് വർഷമയി ദേശീയ ജൂഡോ മാച്ച് ചെയർമാനാണ്.

പുതിയേടം ജയശ്രീ നിവാസിൽ റിട്ട:ഹെൽത്ത് ഇൻസ്‌പെക്ടർ രവിന്ദ്രനാഥിന്റെയും,പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ യുപി സ്‌ക്കൂൾ റിട്ടയേഡ് ഹെഡ്മിസ്ട്രസ് അല്ലിയുടെയും മകനാണ്.ഭാര്യ താര പുതിയേടത്ത് അദ്വൈതം സ്‌ക്കൂൾ ട്യൂഷൻ സെന്റർ നടത്തുന്നു.മക്കൾ:അദ്വൈത,ആയുഷ്‌