മതസൗഹാർദ്ദത്തിന്‍റെ ഉത്സവകാലം

 

കാലടി: മതസൗഹാർദ്ദം വിളിച്ചോതി കാഞ്ഞൂർ. കാഞ്ഞൂർ സെന്‍റ് മേരീസ് ഫൊറോനപളളിയിൽ നടന്ന തിരുന്നാൾ അവലോകന യോഗത്തിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ഭാരവാഹികൾ തിരുനാളിന് ആശംസയായി എത്തിയത് സമ്മാനങ്ങളുമായി.

പള്ളിയിലെത്തിയ ക്ഷേത്ര ഭാരവാഹികളെ വികാരി ഫാ. വർഗീസ് പൊട്ടക്കൽ സ്വീകരിച്ചു.കാഞ്ഞൂർ തിരുനാളിന്‍റെ ഒരുക്കങ്ങൾ വികാരി ക്ഷേത്ര ഭാരവാഹികൾക്ക് വിശദീകരിച്ചു. പള്ളി ഭാരവാഹികളും അച്ചനൊപ്പമുണ്ടായിരുന്നു.

thiruviranikulam-templeകഴിഞ്ഞ ദിവസം തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നട തുറപ്പ് മഹോത്സവത്തിന് കാഞ്ഞൂർ പള്ളി വികാരി ഫാ:വർഗീസ് പൊട്ടക്കൽ,വെളളാരപ്പിള്ളി സെന്‍റ് ജോസഫ് പള്ളി വികാരി ഫാ: ജോൺ പൊള്ളാച്ചിറ,വെളളാരപ്പിള്ളി മസ്ജിദ് നൂർ മദ്രസ ഇമാം അബ്ദുൾ സത്താർ അംജദി തുടങ്ങിയവർ ക്ഷേത്രത്തിൽ എത്തിയിരുന്നു..പുരോഹിത സംഘത്തിന് ക്ഷേത്ര ഭാരവാഹികൾ പ്രസാദവും നൽകി.

വർഷങ്ങളായി ഈ ചടങ്ങ് കാഞ്ഞൂർ പള്ളിയിലും, തിരവൈരാണിക്കുളം ക്ഷേത്രത്തിലും നടക്കുന്നു. മതമൈത്രിയുടെ വിലയൊരു സന്ദേശമാണ് ഈ കൊച്ചുഗ്രാമം കാട്ടി തരുന്നത്.