കാഞ്ഞൂര്‍ തിരുനാൾ : ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

 

കാലടി: പ്രസിദ്ധ തീർഥാടന കേന്ദ്രമായ കാഞ്ഞൂര്‍ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.അന്‍വര്‍ സാദത്ത് എംഎല്‍എ ,കാഞ്ഞൂര്‍ ഫൊറോന വികാരി ഡോ.വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍, ജില്ലാ സബ്ബ് കലക്റ്റര്‍ ഇമ്പശേഖരൻ, ആലുവ തഹസില്‍ദാര്‍ കെ.ടി സന്ധ്യാദേവി.പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ വേണു, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, കാലടിപെരുമ്പാവൂര്‍ സിഐമാര്‍, കാലടി എസ്ഐ, വിവിധ വകുപ്പ് സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ മത നേതാക്കന്മാര്‍ എന്നിവര്‍ സംബന്ധിച്ചു. 17 മുതൽ 20 വരെ ആണ് തിരുനാൾ.എട്ടാമിടം 26,27 തിയതികളിൽ.

തിരുനാള്‍ ദിവസങ്ങളില്‍ തീർഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും, സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളും പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചു. സുരക്ഷയ്ക്കായി 125ഓളം പോലീസിനെ ഡ്യൂട്ടിക്കായി നിയമിക്കാനും തീരുമാനമുണ്ടായി. തിരുനാള്‍ സ്ഥലത്ത് വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരം പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചു. തിരുനാള്‍ ദിവസങ്ങളില്‍ മെഡിക്കല്‍ ടീമിന്‍റെ സേവനവും, ഫയര്‍ഫോഴ്സിന്‍റെ സേവനവും ലഭ്യമാക്കുന്നതാണ്.

തിരുനാള്‍ ദിവസങ്ങളില്‍ തീർഥാടകരുടെ സൗകര്യത്തിനായി ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, എറണാകുളം, മുവാറ്റുപുഴ എന്നീ ഭാഗങ്ങളില്‍ നിന്നും കെഎസ്ആർടിസി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതാണ് എന്നറിയിച്ചു. തിരുനാള്‍ ദിവസങ്ങളില്‍ കാഞ്ഞൂര്‍ ഭാഗത്ത് എല്ലായിടത്തും കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതായിരിക്കും എന്നും, വൈദ്യുതി നല്ല വോള്‍ട്ടേജില്‍ സുഗമമായി വിതരണം ചെയ്യും എന്നും ഉന്നത അധികാരികള്‍ അറിയിക്കുകയുണ്ടായി. അനധികൃത മദ്യവില്പന തടയുന്നതിനു വേണ്ടി എക്സൈസ് വിഭാഗം കര്‍ശന പരിശോധന നടത്തുമെന്ന് പങ്കെടുത്തു.

പാറപ്പുറം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പോസ്റ്റോഫീസ് റോഡിലൂടെയും കോഴിക്കാടന്‍പടി റോഡിലൂടെയും ഉള്ള വണ്‍വേ സംവിധാനം ഉപയോഗിക്കേണ്ടതാണ്. തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രൈവറ്റ് ബസ് സ്പെഷ്യല്‍ സര്‍വ്വീസ് തിരുനാള്‍ ദിവസങ്ങളില്‍ നടത്തും. ഫെസ്റ്റിവല്‍ ഏരിയയായി പ്രഖ്യാപിച്ചിട്ടുള്ള പള്ളിപ്രദേശങ്ങളില്‍ ഭിക്ഷാടനവും നിരോധിച്ചിട്ടുള്ളതാണ്. കേരള ടൂറിസം മാപ്പില്‍ ഉള്‍പ്പെടുന്ന പള്ളിയില്‍ ആഭ്യന്തര വിദേശ തീർഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

തീർഥാടകരെ സ്വീകരിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളുടേയും ഒരുക്കങ്ങളുടേയും അവസാന മിനുക്കു പണികള്‍ നടക്കുന്നതായും, ഏവര്‍ക്കും പുണ്യവാന്‍റെ സന്നിധിയില്‍ വന്ന് നേര്‍ച്ചകാഴ്ചകള്‍ നടത്തുന്നതിന് സൗകര്യം ചെയ്യും എന്ന് തിരുനാള്‍ കമ്മിറ്റിക്കുവേണ്ടി  വികാരി റവ.ഡോ.വര്‍ഗ്ഗീസ് പൊട്ടയ്ക്കലും തിരുനാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജോയി പുതുശ്ശേരിയും അറിയിച്ചു.
സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും തിരുനാള്‍ ഏറ്റവും ഭംഗിയാക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് എംഎൽഎ അന്‍വര്‍ സാദത്ത് അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ്ണ പിന്തുണ വകുപ്പു മേധാവികള്‍ ഉറപ്പു നല്‍കി.

യോഗത്തിൽ സഹ.വികാരിമാരായ ഫാ.വര്‍ഗ്ഗീസ് മൂഞ്ഞേലി, ഫാ.റൂബിള്‍ മാര്‍ട്ടിന്‍, ഫാ.സിജോ വെള്ളേടത്ത്, ഫാ.ജോസ് കൂട്ടൂങ്ങല്‍ തിരുനാള്‍ കമ്മറ്റി അംഗളായ ആന്‍റു വെട്ടിയാടന്‍, ഡിനില്‍ പുതുശ്ശേരി, ബിജു കാഞ്ഞിരത്തിങ്കല്‍, ഡേവീസ് മഞ്ഞളി, പ്രിന്‍സ് പോട്ടോക്കാരന്‍, ട്രസ്റ്റിമാരായ
ജോയ് ഇടശ്ശേരി, ഡേവീസ് വരേക്കുളം, വൈ.ചെയര്‍മാന്‍ കുരിയച്ചന്‍ മഞ്ഞളി, തിരുനാള്‍ കമ്മറ്റി ഭാരവാഹികള്‍, മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ , പ്രൈവറ്റ് ബസ് ഓണേഴ്സ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.