മഞ്ഞപ്ര പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും: റോജി എം ജോൺ എം.എൽ.എ

 

അങ്കമാലി:മഞ്ഞപ്ര പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റോജി എം ജോൺ എം.എൽ.എ പറഞ്ഞു. ഫെബ്രുവരി മാസത്തോടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് പ്രവർത്തന സജ്ജമാകുമെന്നും എം.എൽ.എ അറിയിച്ചു.

കുടുംബാാരാഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ലബോറട്ടറി പ്രവർത്തനം ആരംഭിക്കും. വിവിധ പരിശോധനകൾ നടത്തുന്നതിനായിഒരു മുഴുവൻ സമയ ലാബ് ടെക്‌നീഷൃന്റെയും സേവനം ആശുപത്രിയിൽ ലഭ്യമാക്കും. അതോടൊപ്പം മൂന്ന് ഡോക്ടർമാരുടെയും, നാല് നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കി ഉച്ചക്ക് ശേഷവും രോഗികളെ പരിശോധിക്കാവുന്ന സൗകര്യം ആശുപ്രത്രിയിൽ ഉണ്ടാവുകയും ചെയ്യും.

manjapra-hospital-2ആധുനികരീതിയിലുള്ള മോഡുലാർ ഫാർമസിയും, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള ശീതീകരിച്ച സ്റ്റോറും ഇതോടൊപ്പം പ്രവർത്തനം ആരംഭിക്കും. ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഒരു പുതിയ വിശ്രമ മുറിയും അനുബന്ധമായി, ടെലിവിഷൻ, കൂടുതൽ കസേരകൾ, വാട്ടർ പ്യൂരിഫയർ എന്നിവയും ഇവിടെ സ്ഥാപിക്കും

ദിവസവും നൂറുകണക്കിന് രോഗികൾ എത്തിച്ചേരുന്ന മഞ്ഞപ്ര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെടുന്നതോടുകൂടി മഞ്ഞപ്രയിലും സമീപപ്രദേശങ്ങളിൽ നിന്നും കൂടുതൽ രോഗികൾ ഇവിടേക്ക് വരാനുള്ള സാഹചര്യവും,മെച്ചപ്പെട്ട സേവനവും ലഭ്യമാകുമെന്ന് എം.എൽ.എ പറഞ്ഞൂ.

സമയബന്ധിതമായി പണികൾ പൂർത്തികരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും റോജി എം ജോൺ എം.എൽ.എ അറിയിച്ചു