കാപ്പിക്കും ഉപ്പുസോഡക്കും 20 രൂപ:തിരുവൈരാണിക്കുളത്ത് കച്ചവടക്കാർ ഭക്തരെ പിഴിയുന്നു

 

കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ഭക്തജനങ്ങളിൽ നിന്നും കച്ചവടക്കാർ അമിത വില ഈടാക്കുന്നതായി ആരോപണം. ശീതള പാനിയങ്ങൾക്കാണ് വൻതോതിൽ തുക ഈടാക്കുന്നത്. ഉപ്പുസോഡക്കും, കാപ്പിക്കും 20 രൂപയാണ് കച്ചവടസ്ഥാപനങ്ങൾ വാങ്ങുന്നത്.

വൻ തിരക്ക് സഹിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് ഭക്തർ പുറത്തേക്കിറങ്ങുന്ന വഴിയിലെ കച്ചവടസ്ഥാപനങ്ങളാണ് ഇത്തരത്തിൽ അമിത വിലയീടാക്കുന്നത്. പുറത്ത് 10 രൂപയുളളപ്പോഴാണ് ഉപ്പുസോഡക്കും മറ്റും ഭക്തജനങ്ങൾ ഇത്തരത്തിൽ വിലനൽകേണ്ടിവരുന്നത്.

ക്ഷേത്രത്തിനു സമീപം ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനാൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുപോകുന്നതിന് വിലക്കുണ്ട്.അതിനാൽ ദർശനം നടത്തികഴിഞ്ഞവർ ക്ഷീണമകറ്റാൻ കച്ചവടസ്ഥാപനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഭക്തരിൽ അധികവും കുട്ടികളും സത്രീകളും ആയതിനാൽ പ്രതികരിക്കില്ലെന്ന് വിശ്വാസത്തിലാണ് ആ കൊള്ള.

അമിതവില ഈടാക്കുന്നതിനെക്കുറിച്ച് കടകളിൽ ചോദിച്ചപ്പോൾ ചില്ലറ നൽകാൻ ഇല്ലാത്തതിനാലാണ് 20 രൂപ വാങ്ങുന്നതെന്നാണ് ചില കടക്കാർ പറയുന്നത്. കച്ചവടസ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നാണ് നിയമം എന്നാൽ അതും ഇവിടെ നടപ്പാക്കിയിട്ടില്ല. കച്ചവടസ്ഥാപനങ്ങൾ അമിതവില ഈടാക്കരുതെന്ന് ജില്ലാകലക്റ്ററുടെ കർശന നിർദേശമുളളതാണ്.

thiruviranikulam--price-2കഴിഞ്ഞദിവസം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തിയിരുന്നു.അമിത ചാർജ് ഈടാക്കിയാൽ നടപടി സ്വീകരിക്കുമെന്ന് നിർദേശമുണ്ട്. ഉത്സവത്തോടനുബന്ധിച്ച് സിവിൽ സപ്ലൈസ് സേവന കേന്ദ്രം തുറന്നിട്ടുണ്ടെങ്കിലും ആളില്ലാത്ത അവസ്ഥ. അമിത വില ഈടാക്കുന്നത് സംബന്ധിച്ച് പരാതിപറയാൻ ചെന്നപ്പോൾ ആരുംതന്നെ ഓഫീസിൽ ഉണ്ടായില്ലെന്ന് ഭക്തർ പറയുന്നു. ഒരു കസേര പോലും ഇവിടെ ഇല്ല.

സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര നടപടിസ്വീകരിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ആവശ്യപ്പെട്ടു