നടീൽ ഉത്സവം

 

കാലടി :കാലടി പഞ്ചായത്തിൽ വർഷങ്ങളായി തരിശുകിടന്ന പൊതിയക്കര പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. 10 ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. റോജി എം ജോൺ എം.എൽ.എ നടീൽ ഉദ്ഘാടനം ചെയ്തു.കർഷകനായ പൗലോസ് വല്ലൂരാനാണ് പാട്ടത്തിനെടുത്ത്‌ കൃഷിയിറക്കുന്നത്.

അങ്കമാലി ബ്ലോക്കിൽ പ്രവർത്തിക്കുന്ന അഗ്രോ സർവ്വീസ്‌സെന്ററിന്റെ സേവനം ഞാറ്റടി തയ്യാറാക്കുന്നത് മുതൽ ലഭിക്കുന്നുണ്ട്. തൊഴിലാളി ദൗർലഭ്യം ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഈ സമയത്ത് യന്ത്രവൽക്കരണം കർഷകർക്ക് ഏറെ ആശ്വാസമാണ്. കൃഷിഭവന്റേയും പഞ്ചായത്തിന്റേയും പൂർണ്ണമായ പിന്തുണയുമുണ്ട്. നെൽവിത്ത് സപ്ലൈക്കോ വഴിസംഭരിക്കും.

ബ്ലോക്ക് പ്രസിഡന്റ് പി.ടി പോൾ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ തുളസി,വൈസ് പ്രസിഡന്റ് വാലസ് പോൾ, ബ്ലോക്ക് മെമ്പർമായ റെനി ജോസ്, ടി. പി ജോർജ്ജ്, മെമ്പർമാരായ അജിമാണി, അൽഫോൻസ പൗലോസ്, കെ.ടിഎൽദോസ്,കൃഷി ഓഫീസർ ബി. ആർ ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.