മലയാറ്റൂരിൽ അഘോഷരാവൊരുക്കി പുതുവർഷാഘോഷം

 

മലയാറ്റൂർ:ആടിയും പാടിയും മലയാറ്റൂരിൽ പതിനായിരങ്ങൽ പുതുവർഷത്തെ വരവേറ്റു. മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവെലിനോടനുബന്ധിച്ചാണ് ആഘോഷങ്ങൾ നടന്നത്.മലയാറ്റൂരിനെ അക്ഷരാർത്ഥത്തിൽ ആഘോഷ രാവാക്കി മാറ്റിയിരിക്കുകയായിരുന്നു പുതുവർഷ ദിനാഘോഷം.ആഘോഷങ്ങൾക്ക് ഡി.ജെ മ്യൂസിക്കിന്‍റെ അകമ്പടിയുമുണ്ടായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആളുകളുടെ ഒഴുക്കായിരുന്നു മലയാറ്റൂരിലേക്ക്.7 ദിവസങ്ങളിലായാണ് മലാറ്റൂർ മെഗാകാർണിവെൽ നടന്നത്.120 ഏക്കർ വിസ്തൃതിയുളള മണപ്പാട്ടു ചിറക്കു ചുറ്റും 10,017 നക്ഷത്രങ്ങളാണ് തെളിയിച്ചിരുന്നത്.60 അടിയുളള കൂറ്റൻ പപ്പാനിയായിരുന്നു ഏറ്റവും ആകർഷണം.പുതുവർഷത്തെ വരവേറ്റുകൊണ്ട് പപ്പാനിയെ കത്തിച്ചപ്പോൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

malayattoor-new-year-2അമ്യൂസ്‌മെന്റ് പാർക്ക്,ഒഴുകി നടക്കുന്ന പൂന്തോട്ടം,വാട്ടർ ഫൗണ്ടൻ,വ്യാപാര മേളകൾ തുടങ്ങിയവയും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനു കാരണമായിത്തീർന്നു.കാർണിവെലിന്റെ ഭാഗമായി പഞ്ചായത്തിനെ നക്ഷത്ര ഗ്രാമമായി പ്രഖ്യാപിപിച്ചിരുന്നു.

മലയാറ്റൂർ വികസന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.മൂന്നാംതവണയാണ് മെഗാകാർണിവെൽ നടക്കുന്നത്.
വരും വർഷങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ ക്രസ്തുമസ് ന്യൂയർ മെഗാ കാർണിവെലായി നക്ഷത്ര തടാകം മെഗാ കാർണിവെൽ മാറ്റപ്പെടുമെന്ന പ്രതീക്ഷയിലാണ് മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളും നാട്ടുകാരും.