കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയിൻ വേട്ട

 

നെടുമ്പാശ്ശേരി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയിൻ വേട്ട. ഫിലിപ്പൈൻസ് സ്വദേശിനിയുടെ പക്കൽ നിന്നും 25 കോടിയോളം രൂപ വില വരുന്ന 4.7 കിലോ കൊക്കെയിൻ പിടികൂടി. കേരളത്തിൽ ഏറ്റവും വലിയ കൊക്കെയിൻ വേട്ടയാണിത് നർക്കോട്ടിക്  കൺട്രോൾ ബ്യൂറോക്ക ലഭിച്ച രഹസ്യ വിവരംത്തെ തുടർന്ന് ഒമാൻ എയർ വിമാനത്തിൽ സാവോ പോളോയിൽ നിന്നും മസ്‌ക്കറ്റ് വഴി എത്തിയ ഫിലിപ്പൈൻസ് സ്വദേശിനി ജൊഹനാസ് ഡി ബിയാഗിന്റെ പക്കൽ നിന്നുമാണ് കൊക്കെയിൻ പിടികൂടിയത്.

സ്യൂട്ട് ‌കെയ്‌സിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.ഒന്നര മാസത്തിനുള്ളിൽ കൊച്ചിയിൽ നടക്കുന്ന മൂന്നാമത്തെ കൊക്കെയിൻ വേട്ടയാണിത്. നവംബർ 19 ന് പരാഗ്വേ സ്വദേശിയിൽ നിന്നും 15 കോടിയുടെയും ഡിസംബർ 14 ന് വെനിസ്വേല സ്വദേശിയിൽ നിന്നും നാലര കോടിയുടെയും കൊക്കൈൻ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നർക്കോട്ടിക്സ് വിഭാഗം  ഫിലിപ്പൈൻസ് സ്വദേശിനിയെ പിടികൂടിയത്