തിരുനാരായണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ധ്വജസ്ഥാപനം നടന്നു

 

കാലടി:ചരിത്ര പ്രസിദ്ധമായ കാഞ്ഞൂർ തിരുനാരായണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ധ്വജസ്ഥാപനം നടന്നു.നൂറുകണക്കിന് നാട്ടുകാരെ സാക്ഷിയാക്കിയാണ് ചടങ്ങുകൾ നടന്നത്.

പരിപാനമായ പെരിയാർ നദി തീരത്ത് സ്ഥിതി ചെയ്യുന്ന പദ്ധതിയിൽ പെട്ട കേരളത്തിലെ പത്തു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനാരായണപുരം ശ്രികൃഷ്ണ സ്വാമി ക്ഷേത്രം.എറണാകുളം ജില്ലയിലെ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തിരുനാരായണപുരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കൊച്ചി രാജവംശത്താൽ നിർമിതമായ ഈ ക്ഷേത്രത്തിൽ മുൻകാലങ്ങളിൽ ആയിരകണക്കിന് പറ നെല്ല് പാട്ടമായി ലഭിച്ചിരുന്നു.

സന്താനഗോപാല സങ്കൽപ്പത്തിലുള്ള തിരുനാരായണപുരം ക്ഷേത്രത്തിലെത്തി ഭഗവാനെ ആശ്രയിച്ച എല്ലാ ഭക്തജനങ്ങൾക്കും സന്താനസൗഭാഗ്യം ലഭിച്ച നിരവധി അനുഭവങ്ങൾ ഭക്തജനങ്ങൾക്കുണ്ട്. ഇതു കൂടാതെ കുട്ടികളുടെ രോഗശാന്തിക്കായി ഏറ്റവും നല്ല മാർഗമായി ഈക്ഷേത്രത്തെ ഭക്തർ കാണുന്നു. കുട്ടികളോടുള്ള ഭഗവാന്റെ പ്രത്യേക സ്‌നേഹം അഷ്ഠമംഗല്യപ്രശ്‌നത്തിൽ തെളിഞ്ഞതുമാണ് .

തിരുനാരായണപുരത്തപ്പന്റെ ഇഷ്ടവഴിവാടായ ദദ്ധ്യനം എല്ലാ തിരുവോണം നാളിലും നടത്തിപോരുന്നു.ഈവഴിപാട് നടത്തി ഭഗവാനെ ദർശിച്ച് വരുന്ന എല്ലാ ഭക്തജനങ്ങൾക്കും ഭഗവാന്റെ അനുഗ്രഹവും മേൽപറഞ്ഞ സൗഭാഗ്യങ്ങളും ലഭിക്കുന്നതായി ബോധ്യപ്പെട്ടിട്ടുള്ളതാണ്.പരിപാവനമായ പെരിയാർ നദിയിൽ നിന്നും ഉത്ഭവിച്ച ദേവചൈതന്യമാണ് ക്ഷേത്രപ്രതിഷ്ഠ. ഈനദിയും ഭഗവാനുമായുള്ള അഭേദ്ധ്യ ബന്ധം ഇന്നും നിലനിർത്തി പോരുന്നു.