ട്രാക്ക് വന്നില്ല..പക്ഷെ ട്രോള് വന്നു

 
കാലടി: ട്രോളന്മാർ കൈ വക്കാത്ത വിഷയങ്ങലില്ല. വെറും താമാശകൾ മാത്രമാണ് ഇവരുടെ വിഷയങ്ങൽ എന്ന് കരുതരുത്. സാമുഹ്യ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിൽ അൽപം നർമം ചേർത്ത് അവതരിപ്പിക്കുകയാണ് ട്രോളന്മാർ. പാളങ്ങളില്ലാതെ സ്റ്റേഷൻ മാത്രം നിൽക്കുന്നത് കണ്ടാൽ ആർക്കും തോന്നാവുന്ന ചോദ്യമാണ് ഇത്തവണ ട്രോളിന് വിഷയമായത്.

kalady-railway-3കാലടി റെയ്ൽവേ സ്റ്റേഷന്‍റെ പണിതീർത്ത് ബോർഡും വച്ചു. പ്ലാറ്റ്ഫോമും ഇവിടെ പണി പൂർത്തിആയിട്ടുണ്ട്. ട്രാക്കു വരേണ്ടിയിടത്ത് കാടു പിടിച്ചു കിടക്കുന്നു. ഇതാണ് പരിഹാസത്തിന് വിഷ‍യമായത്. ശബരി റെയിലിന്‍റെ ഭാഗമായാണ് കാലടിയിൽ സ്റ്റേഷൻ വരുന്നത്. ആദ്യം ട്രാക്കല്ലേ പണിയേണ്ടിയിരുന്നത് എന്ന് നാട്ടുകാർ ചോദിച്ചു തുടങ്ങിയിട്ട് നിരവധിക്കാലമായി.

കാലടി വരെയെങ്കിലും അടിയന്തിരമായി ട്രാക്ക് തീർത്ത് പാസഞ്ചർ ട്രെയ്നുകൾ എങ്കിലും അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ശബരി റെയ്ൽ പദ്ധതിയുടെ ഭാഗമായി കാലടി വരെ മേൽപാലങ്ങൾ പണി പൂർത്തികരിച്ചിട്ടുണ്ട്. ട്രാക്കു പണിയുന്നതിന്‍റെ പ്രവർത്തനങ്ങൾ നെടുമ്പാശേരി ഭാഗത്ത് നടന്നു വരുന്നു. നാട്ടുകാരുടെ ചിരകാല അഭിലാഷമായ ഒരു പ്രശ്നം ഉന്നയിച്ച് വന്ന ട്രോൾ ഫെയിസു ബുക്കിലും ,വാട്സാപ്പിലും ഹിറ്റാണ്.