മലയാറ്റൂരിൽ പലചരക്കുകയ്ക്കു തീപിടിച്ചു

 

മലയാറ്റൂർ:മലയാറ്റൂരിൽ പലചരക്കുകയ്ക്കു തീപിടിച്ചു.മംഗലി കവലയിൽ പ്രവർത്തിക്കുന്ന ചിറയത്ത് ജയിംസിന്റെ കടയാണ് കത്തിയത്.ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

malayattoor-fire-2കടയിൽ ഉണ്ടായിരുന്ന പലചരക്ക് വസ്തുക്കൾ,പണമടങ്ങിയ മേശ,ഫ്രിഡ്ജ് തുടങ്ങിയ കത്തി നശിച്ചു.മേശയിൽ ഉണ്ടായിരുന്ന 10,000 രുപയും കത്തി നശിച്ചു.ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഉടൻ നാട്ടുകരെത്തി തീ അണക്കുകയായിരുന്നു.ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.