സംസ്‌കൃത സർവകലാശാലയിൽ ദളിത് വിദ്യാർഥിനികൾ നടത്തിവന്ന സമരം പിൻവലിച്ചു

 

കാലടി: സംസ്‌കൃത സർവകലാശാലയിൽ ദളിത് ഗവേഷക വിദ്യാർഥിനികൾ നടത്തിവന്ന സമരം പിൻവലിച്ചു. വൈസ്ചാൻസിലറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌കൃത സർവകലാശാല കവാടത്തിനുമുമ്പിൽ മൂന്ന് ദളിത് ഗവേഷക വിദ്യാർഥിനികളായ കെ. പ്രജിഷ, പി.സി. അനുരാജി, ദീപാഞ്ജലി ദേവദാസ് എന്നിവരാണ് സമരം നടത്തിയത്‌. 18 നാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.

ഒക്റ്റോബർ 26 ന് രാത്രി പതിനൊന്നു മണിയോടെ ഗവേഷക വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ പുരുഷ വിദ്യാർഥികളെത്തി മോശമായ രീതിയിൽ സംസാരിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഇതിനെതിരെ രജിസ്ട്രാർക്ക് പരാതി നൽകാൻ പോയ വിദ്യാർഥിനികളെ മൂന്ന് വിദ്യാർഥികൾ ചേർത്ത് തടഞ്ഞുവച്ച് ജാതിപ്പേരു വിളിച്ച് അസഭ്യം പറയുകയും ചെയ്തു. ഇതിൽ വിദ്യാർഥികൾ സർവ്വകലാശാല അധികൃതർക്ക് പരാതിയും നൽകിയിരുന്നു.

സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ അധികൃതർ സസ്പെന്‍റ്  ചെയ്യുകയും, പരാതി അന്വേഷിക്കാൻ മൂന്ന് അംഗ കമ്മിഷനെയും ചുമതലപ്പെടുത്തി. എന്നാൽ സസ്പെന്‍റ് ചെയ്ത വിദ്യാർഥികളെ യാതൊരു മുന്നറിയിപ്പും കൂടാതെ തിരിച്ചെടുത്തു. ഇത് വിദ്യാർഥിനികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.ഇതിനെതിരെയാണ് വിദ്യാർഥികൾ സമരം നടത്തിയത്.

ssus-strike-2ഇതുകൂടാതെ ഒമ്പത് ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചി രുന്നു. പലവട്ടം ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ജോസഫ് ജോൺ സംഭവത്തിൽ ഇടപെടുകയായിരുന്നു. ജോസഫ് ജോൺ വൈസ്ചാൻസിലർ ഡോ. ധർമരാജ് അടാട്ടും, സമര പ്രതിനിധി ശ്രീദേവിയും തമിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻലിച്ചത്.

സമരക്കാരുടെ പരാതിയിൽ അന്വേഷണ സമിതിയിൽ ഡോ. മഞ്ജു ഗോപാൽ, ഡോ. കെ.വി. ദിലീപ്കുമാർ, ആനി എന്നിവരെ നിയമിക്കും. കുറ്റാരോപിതരായ വിദ്യാർഥികൾ അന്വേഷണ കാലയളവിൽ ക്യാംപസിൽ പ്രവേശിക്കരുത്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കും. അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് സിൻഡിക്കേറ്റിൽ സമർപ്പിക്കുകയും, സിൻഡിക്കേറ്റ് ചർച്ചചെയ്ത് തുടർ നടപടികൾ സ്വീകരിക്കും.

വനിത ഹോസ്റ്റലുകളിൽ നാപ്ക്കിൻ മെഷീനും, നാപ്കിൻ വെൻഡിങ്ങ് മെഷീനും സ്ഥാപിക്കും. സമരം നടത്തിയവർക്കെതിരെ സർവകലാശാല പ്രതികാര നടപടികൾ സ്വീകരിക്കില്ല.സമരക്കാരെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി വൈസ്ചാൻസിലർ കാലടി പൊലീസിനു കൈമാറും.ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ജോസഫ് ജോൺവിദ്യാർഥികൾക്ക് നാരങ്ങ നീരുനൽകി സമരം അവസാനിപ്പിച്ചു. ബിജെപി ജനറൽ സെക്രട്ടി എ.എൻ രാധാകൃണ്ൻ സന്നിഹിതനായിരുന്നു