മലയാറ്റൂർ നക്ഷത്ര തടാകം മെഗാകാർണിവെലിന് തുടക്കമായി

 

മലയാറ്റൂർ:കണഞ്ചിപ്പിക്കുന്ന കാഴ്ച്ചകൾ ഒരുക്കി മലയാറ്റൂർ നക്ഷത്ര തടാകം മെഗാകാർണിവെലിന് തുടക്കമായി.120 ഏക്കർ വിസ്തൃതിയുലുളള മണപ്പാട്ടുചിറക്കു ചുറ്റുമാണ് നക്ഷത്രതടാകം ഒരുക്കിയിരിക്കുന്നത് .10,017 നക്ഷത്രങ്ങളാണ് ഇത്തവണ ചിറക്കു ചുറ്റും തെളിയിച്ചിരിക്കുന്നത്.കൂടാതെ അമ്യൂസ്‌മെന്റ് പാർക്ക്,ഒഴുകി നടക്കുന്ന പൂന്തോട്ടം,വാട്ടർ ഫൗണ്ടൻ,വ്യാപാര മേളകൾ തുടങ്ങിയവയും കാഴ്ച്ചക്ക് മാറ്റൂകൂട്ടുന്നു.

31 വരെയാണ് കാർണിവെൽ നടക്കുന്നത്.31 രാത്രി  കൂറ്റൻ പപ്പാനിയെ കത്തിക്കുന്നതോടെ കാർണിവലിന് സമാപനമാകും.50 അടിയുളള കൂറ്റൻ പപ്പാനിയാണ് തെയാറായിരുക്കുന്നത്.2 ലക്ഷം രൂപ മുടക്കി 8 തൊഴിലാളികൾ ഒരു മാസത്തോളമെടുത്താണ് പപ്പാനിയെ അണിയിച്ചൊരുക്കിയത്.

star-2ദിവസവും വൈകീട്ട്‌ 6.30 മുതൽ 11 വരെയാണ് കാർണിവെൽ നടക്കുന്നത്. ഓരോ ദിവസവും നക്ഷത്രം തെളിയിക്കുന്നത് വിശിഷ്ട വ്യക്തികളായിരിക്കും.തടാകത്തിനു നടുവിൽ എൽഇഡി ബൾബുകൊണ്ട് വലിയ നക്ഷത്രവും സ്ഥാപിച്ചിട്ടുണ്ട്‌ നക്ഷത്ര തടാകത്തിനോട് ചേർന്നു നിർമിച്ചിരിക്കുന്ന സ്‌റ്റേജിൽ ദിവസവും കലാപരിനാടികളും,സാംസ്‌ക്കാരിക സമേളനവും ഉണ്ടാകും.

കാർണിവെലിന്റെ ഭാഗമായി പഞ്ചായത്തിനെ നക്ഷത്ര ഗ്രാമമായി പ്രഖ്യാപിപിച്ചിട്ടുണ്ട്‌. വീടുകൾ മനോഹരമായി അലങ്കരിക്കുന്ന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച രീതിയിൽ അലങ്കരിച്ച വീടിന് സമ്മാനം നൽകും.പരിപാടിക്കെത്തുന്നവർക്ക് 25000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.മൂന്നാമത് കാർണിവെലാണ് ഇത്തവണ നടക്കുന്നത്. മലയാറ്റൂർ ജനകീയ വികസന സമിതിയാണ് സംഘാടകർ.

നക്ഷത്ര തടാകത്തിന്റെ സ്വിച്ച്ഓൺ കർമം സിനിമാനടി ലിച്ചിയും, വാട്ടർ ഫൗണ്ടന്റെ ഉദ്ഘാടനം റോജി എം ജോൺ എംഎൽഎയും നിർവ്വഹിച്ചു.