രാജ്യത്താദ്യമായി സമ്പൂർണ വനിത ക്യാംപസ് യൂണിയൻ കാലടിയിൽ

 

കാലടി: സംസ്കൃത സർവ്വകലാശാല ക്യാംപസ് യൂണിയൻ നയിക്കുന്നവരെല്ലാം വനിതകൾ. നൂറൂ ശതമാനം വനിതകൾ ഇത്തരത്തിൽ ആൺ-പെൺ വിദ്യാർഥികൾ പഠിക്കുന്ന ക്യാംപസിൽ തെരെഞ്ഞെടുക്കപ്പെടുന്നത് രാജ്യത്ത് ആദ്യം. തെരെഞ്ഞെടുക്കപ്പെട്ടവരെല്ലാം എസ്‌എഫ്‌ഐ പാനലിൽ മത്സരിച്ചവരാണ്.

ഒരു വിദ്യാർഥി സംഘടന ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്തരത്തിൽ മുഴുവൻ സീറ്റിലേക്കും വനിതകളെ നിറുത്തി മത്സരിക്കുന്നത്‌.നാമനിർദ്ദേശ പത്രികയുടെ സൂക്ഷപരിശോധന പൂർത്തിയായപ്പോൾ ചെയർമാൻ, മാഗസിൻ എഡിറ്റർ, വനിത പ്രതിനിധിഎന്നീ മൂന്നു സീറ്റുകളിലൊഴിച്ച്‌ ബാക്കി 8 സീറ്റൽ എസ്‌എഫ്‌ഐയുടെ വനിത പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

sfi-2ചെയർമാൻ, മാഗസിൻ എഡിറ്റർ, വനിത പ്രതിനിധി എന്നീ സീറ്റുകളിലേക്ക് മാത്രമായി  നടന്ന തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർഥികൾ തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. മത്സരം നടന്ന  ജനറൽ സീറ്റിൽ മാഗസിൻ എഡിറ്റർ സീറ്റിൽ മാത്രമാണ് ക്യാംപസിൽ ഒരേയൊരു പുരുഷ സ്ഥാനാർഥി ഉണ്ടായിരുന്നത്.

ചെയർമാൻ സീറ്റിൽ ജയിച്ച ആതിര ചന്ദ്രനെതിരെ മത്സരിച്ചത് എഐഎസ്ഫിന്‍റെ എൻ.എസ് ഉണ്ണിമായ. 580 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം.യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാരുടെ തെരെഞ്ഞെടുപ്പിൽ 20ൽ 15ലും എസ്‌എഫ്‌ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. യൂനിവേഴ്സിറ്റി യൂനിയനിലേക്കും 50% വനിതകളെയാണു എസ്‌എഫ്‌ഐ മൽസരിപ്പിക്കുന്നത്‌ എന്ന പ്രത്യേകത കൂടിയുണ്ട്‌.

രാജ്യത്തിലെ കലാലയങ്ങൾക്ക്‌ പുതിയൊരു മാതൃക സൃഷ്ടിച്ചു കൊണ്ട്‌ കലാലയങ്ങൾ കൂടുതൽ കൂടുതൽ സ്ത്രീപക്ഷമാകേണ്ടതുണ്ടെന്ന ഉറച്ച ബോധ്യത്തിൽ നിന്നു കൊണ്ടാണു എസ്‌.എഫ്‌.ഐ ഇത്തരത്തിലൊരു ചരിത്രപരമായ തീരുമാനത്തിലേക്ക്‌ എത്തിച്ചേർന്നത് എസ്എഫ്ഐ വ്യക്തമാക്കി.

ചെയർ പേഴ്സൺ -ആതിര ചന്ദ്രൻ, വൈസ്‌.ചെയർപേഴ്സൺ-കെ.കെ. സാവിത്രി ,ജനറൽ സെക്രട്ടറി- റോഷ്ണി രവീന്ദ്രൻ, ആർട്ട്സ്‌ ക്ലബ്‌ സെക്രട്ടറി- അയന ദേവസി, മാഗസിൻ എഡിറ്റർ-മജ്ഞുഷ , പ്രതിനിധികൾ -‌ശിശിര ശശികുമാർ (വനിത),ഒന്നാം വർഷ ബിരുദം – കെ. എ. അഹാന,രണ്ടാം വർഷ ബിരുദം – ശിൽപ്പ കെ.ടി, മൂന്നാം വർഷ ബിരുദം – ‌ടിജി തോമസ്‌, ഒന്നാം വർഷ ബിരുദാനന്തര ബിരുദം ‌-സഗ്ന ശശി, രണ്ടാം വർഷ ബിരുദാനന്തര ബിരുദം‌-അപർണ്ണ പി.