കാലടിയിൽ മൂന്നാമത് റെഡ് ബട്ടൺ സ്ഥാപിച്ചു

 

കാലടി:സുരക്ഷക്കായി കാലടിയിൽ മൂന്നാമത് റെഡ് ബട്ടൺ സ്ഥാപിച്ചു.പിഡിഡിപി യുടെ സഹകരണത്തോടെയാണ് റെഡ് ബട്ടൺ സ്ഥാപച്ചിരിക്കുന്നത്.ബസ് സ്ന്റന്റിന്റെ മുൻപിലാണ്‌
റെഡ് ബട്ടൺ സ്ഥാപച്ചിരിക്കുന്നത്.

ടൗണിലും,മറ്റുരിലും കഴിഞ്ഞ ജൂണിൽ റെഡ് ബട്ടൺ വച്ചിരുന്നു.ഇതിന്റെ പ്രവർത്തനം മൂലം മോഷണങ്ങളിലും മറ്റും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞു.സാമൂഹ്യ സുരക്ഷയും, സ്ത്രീ സുരക്ഷയും ആധുനിക സാങ്കേതിക സംവിധാനത്തോടെ ഉറപ്പ് വരുത്തുകയാണ് റെഡ് ബട്ടൺ കൊണ്ട് ഉദ്ദേശിക്കുന്നത്.

red-okഎന്തെങ്കിലും അത്യാഹിതം സംഭവിക്കുകയാണെങ്കിൽ ഇതിലെ ബട്ടണിൽ അമർത്തിയാൽ മതി. സംഭവം നടന്ന സ്ഥലത്തിന്‍റെ 365 ഡിഗ്രി ഫോട്ടോഗ്രാഫുകൾ 30 സെക്കന്റിനുളളിൽ പോലീസ് കൺട്രാൾ റൂമിലേക്കും തൊട്ടടുത്തുളള പോലീസ് പെട്രാളിങ്ങ് വാഹനത്തിലേക്കും അയച്ചു നൽകും.പോലിസിന് ഇതുവഴി പെട്ടെന്ന് സംഭവസ്ഥലത്ത് എത്താനും കഴിയും.

റെക്കോഡിങ്ങ് ക്യാമറ ഉൾപ്പെടെ ഉള്ളതാണ് റെഡ് ബട്ടൺ.365 ഡിഗ്രി വരെ തിരിയുന്ന 5 ക്യാമറകൾ ഇതിലുണ്ട്.ഏതു തരം കാലവസ്ഥയേയും അതിജീവിക്കാനുളള സാങ്കേതിക വിദ്യകളാണ് ഇതിൽ ഏർപ്പെടുത്തിയിരിക്കുന്നത്.പകൽ സമയങ്ങളിൽ 150 മീറ്ററും,രാത്രിയിൽ 90 മീറ്റർ ദൂരത്തിൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താനാകും.ക്യാമറയും.റെഡ് ബട്ടൺ ടെർമിനലും പൂർണമായും വൈഫൈയിലാണ് പ്രവർത്തിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡറ്റ് അഡ്വ:കെ തുളസി റെഡ് ബട്ടണിന്റെ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് വാലസ് പോൾ അധ്യക്ഷതവഹിച്ചു.പിഡിഡിപി ചെയർമാൻ സെബാസ്റ്റിയൻ നാഴിയമ്പാറ,ഉഷാബാലൻ,റൂബി ആന്റണി,മിനി ബിജു,ഫാ:അരുൺ വലിയവീട്ടിൽ,കെ ജെ ബോബൻ  തുടങ്ങിയവർ സംസാരിച്ചു