ആഘോഷമായി കൊയ്ത്തുത്‌സവം

 

കാഞ്ഞൂർ:കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ നെർകൃഷി വിളവെടുപ്പ് ഒരു ഗ്രാമത്തിനാകെ ഉത്‌സവമായിമാറി.പാഴൂർപാടശേഖരത്തിലെ 60 ഏക്കർ സ്ഥലത്താണ് നെൽകൃഷി ചെയ്തത്.പൂർണമായും ജൈവ വളമുപയോഗിച്ചാണ് കൃഷി നടത്തിയിരുന്നത്.നൂറ് മേനി വിളവാണ് കൃഷിയിൽ നിന്നും ലഭിച്ചത്.

കേരള കർഷകസംഘം കാഞ്ഞൂർ പഞ്ചായത്തുകമറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയിരുന്നത്.യുവകർഷകൻ റ്റി.ഡി റോബർട്ട് കൃഷിക്ക് നേതൃത്വം നൽകി.പൊൻമണി നെൽവിത്താണ് വിതച്ചത്‌.മൂന്നാം തവണയാണ് പാഴൂർ പാടശേഖരത്ത് കൃഷിയിറക്കുന്നത്.റ്റി കെ കതിൽ എന്നപേരിൽ ഇവിടുത്തെ ജൈവ അരിയും വിപണിയിലുണ്ട്.

കൊയ്തുത്‌സവം ജില്ലാകളക്ടർ മുഹമദ് വൈ സഫറുളള ഉദ്ഘാടനം ചെയ്തു.കാഞ്ഞൂർ പളളി വികാരി ഫാ:വർഗീസ് പൊട്ടക്കൽ,കർഷകസംഘം സംസ്ഥാന കമറ്റിയഗം റ്റികെ മോഹനൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ പൊന്നപ്പൻ,ഇടപ്പിളളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റംലത്ത്,കൃഷി ഓഫീസർ എൽസ ജൈൽസ്,സികെ സലിംകുമാർ, കെപി ബിനോയ്,പി അശോകൻ തുടങ്ങിയവർ സംസാരിച്ചു.