കോവിലകം മഞ്ഞപ്പെട്ടി ജങ്കാർ കടവ് ശോചനീയാവസ്ഥയിൽ 

കാഞ്ഞൂർ: കോവിലകം മഞ്ഞപ്പെട്ടി ജങ്കാർ കടവ് ശോചനീയമായിക്കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.രാവിലെയും വൈകീട്ടും നിരവധി യാത്രക്കാരാണ് ഈ ജങ്കാർ കടവിലൂടെ യാത്രചെയുന്നത്.പ്രദേശം കാടുപിടിച്ചു കിടക്കുകയാണ്. കടവിലേക്കുളള റോഡ് കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്നു.അറ്റകുറ്റ പണികൾ നടത്തിയിട്ട് വർഷങ്ങളായി.

രാത്രിയായാൽ വെളിച്ചം പോലുമില്ല.കടവിൽ നിന്നു 100 മീറ്റർ ദൂരത്താണു വൈദ്യുതി പോസ്റ്റുള്ളത്. ഇതിലെ തെരുവു വിളക്കിന്റെ പ്രകാശംകടവിലേക്കു എത്തുന്നില്ല.ഇതിലെ വരുന്ന വാഹങ്ങളുടെ വെളിച്ചംകൊണ്ടാണ് യാത്രക്കാരും,വാഹനങ്ങളും ജങ്കാറിൽ നിന്നും ഇറങ്ങുന്നത്.റോഡ് കാഞ്ഞൂർ ശ്രീമൂലനഗരം പഞ്ചായത്തിലും,ജങ്കാർ ശ്രീമൂലനഗരം വാഴക്കുളം പഞ്ചായത്തിന്റെയും കീഴിലാണ്.ഇരു പഞ്ചായത്തുകളും മാറിമാറിയാണ് ലേലം വിളിച്ചു നൽകുന്നത്.

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്‌സവത്തിന് ഈ ജങ്കാർ സർവീസിലൂടെ നിരവധി യാത്രക്കാരാകും വരുന്നത്.പുതിയേടം, പാറപ്പുറം, വല്ലം കടവ് പ്രദേശങ്ങളിലുള്ളവർക്കു പെരുമ്പാവൂർക്കു പോകുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ്‌. അടിയന്തിരമായി കടവിന്റെ ശോചനീയാവസ്ഥ മാറ്റണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു