ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് യുവാവ് മരിച്ചു

 

കാലടി:ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കാഞ്ഞൂർ കോഴിക്കാടൻപടി ഐപ്പാടൻ വീട്ടിൽ ഷാജുവിന്റെ മകൻ ലിസ്‌മോൻ (19) ആണ് മരിച്ചത്.

മേക്കാലടി ഭാഗത്തുവച്ചാണ് അപകടം നടന്നത്.കാലടിയിൽ നിന്നും കൊറ്റമത്തേക്കു പോകുകയായിരുന്നു ലിസ്‌മോൻ.ഓട്ടോറിക്ഷക്ക് ഓവർടേക്ക് ചെയ്യുന്നതിടെ മറ്റൊരു ഓട്ടോറിക്ഷയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ലിസ്‌മോൻ റോഡിക്കേ് തെറിച്ചുവീണു.ഉടൻ അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മങ്കുഴി ചേലക്കാടൻ വീട്ടിൽ ലിസിയാണ് മാതാവ്‌.ലിഥിയ,ലിന്റ എന്നിവർ സഹോദരിമാരും.സംസ്‌ക്കാരം വ്യാഴാഴ്ച്ച വൈകീട്ട് 3 ന് കാഞ്ഞൂർ സെന്റ്:മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.കാലടിയിലെ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ് ലിസ്‌മോൻ.