ടിപ്പർ താഴെക്ക് പതിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്

 

മലയാറ്റൂർ:നടുവട്ടം സൂര്യ ക്രഷറിൽ ടിപ്പർ താഴെക്ക് പതിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്.കാടപ്പാറ വാളാഞ്ചേരി ടോമിക്കാണ് പരിക്കേറ്റത്.ബുധനാഴ്ച്ച രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.

ക്രഷറിൽ പാറക്കല്ല് ഇറക്കാൻ വന്നതാണ് ടിപ്പർ .കല്ലുകൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്ത് ലോഡ് ഇറക്കാൻ ശ്രമിക്കുമ്പോൾ ടിപ്പർ താഴെക്ക് പതിക്കുകയായിരുന്നു.ഏകദേശം 15 അടിയോളം താഴേക്കാണ് ടിപ്പർ വീണത്.അപകടത്തിൽ ടോമിയുടെ നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും,കാല് ഒടിയുകയും ചെയ്തു.രാജഗിരി ആശുപത്രിയിൽ ചികിത്‌സയിലാണ്.