ലോറി മോഷണം ഒരാൾ അറസ്റ്റിൽ

 

കാലടി:കാലടി പഞ്ചായത്ത് പാർക്കിങ്ങ് ഗ്രൗണ്ടിൽ നിന്നും ലോറി മോഷ്ടിച്ച കേസിൽ ഒരാളെ കാലടി പോലീസ് പിടികൂടി.തമിഴ്‌നാട് സ്വദേശി രാജു എന്നുവിളിക്കുന്ന ഗോവിന്ദ രാജു (21) വിനെയാണ് അറസ്റ്റു ചെയ്തത്.

കാലടി സ്വദേശി സുധീറിന്റെ 18 ലക്ഷം രൂപ വിലവരുന്ന ലോറിയാണ് പ്രതി മോഷ്ടിച്ചത്.പൊന്നാനിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.ഡിവൈഎസ്പി ജി വേണുവിന്റെ നിർദേശ പ്രകാരം കുറുപ്പംപടി സിഐ മനോജ് കുമാർ,എസ് ഐ എൻ എ അനൂപ്എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.