നൂതന സാങ്കേതിക വിദ്യയുമായി ആദിശങ്കരയിലെ വിദ്യാർത്ഥികൾ

 
കാലടി:നിങ്ങളുടെ വീടുകളിൽ വൈദ്യുതി പോയാൽ ഇനി കെഎസ്ഇബി ഓഫീസിൽ വിളിച്ചു പറയേണ്ടതില്ല.അത് കെഎസ്ഇബി ഓഫീസിൽ ഉളളവർക്ക് അപ്പോൾ തന്നെ അറിയുവാൻ കഴിയും.അത്തരത്തിലുളള കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് കാലടി ആദിശങ്കര എൻജീനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ.

കംപ്യൂട്ടർ സയൻസ് അന്റ് ഐടി ഒന്നാംവർഷ വിദ്യാർത്ഥികളായ ആലാപ് പി ജോഷി,അതുൽ ബ്ലസൻ,അരുൺ വർഗ്ഗീസ്,ജോയൽ വർഗ്ഗീസ്,അഖിൽ പി.വി എന്നിവർ ചേർന്നാണ് ഓട്ടോമാറ്റിക് പവർ ഫെയ്‌ലിയർ അലർട്ട് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്.ഇതുവഴി വൈദ്യുതി ലൈനുകളിൽ വൈദ്യുത പ്രവാഹത്തിന് എന്തെങ്കിലും തടസം നേരിടുകയൊ,വോർട്ടേജ് വ്യതിയാനമോ വന്നാൽ അടുത്തുളള ഇലട്രിസിറ്റി ഓഫീസിലേക്ക് നിർദേശം എത്തുകയും,ഓട്ടോമാറ്റിക്കായി വൈദ്യുതി ഓഫാകുന്നതിനോടൊപ്പം.എവിടെയാണ് തകറായിക്കുന്നതെന്നും മനസിലാകും.

ഇതിനായി വിവിധ ട്രാൻസ് ഫോർമർ പരിധിയിൽ ജിഎസ്എം മൊഡ്യൂൾ സംവിധാനം സ്ഥാപിക്കും.വൈദ്യുതി ലൈനിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ കെഎസ്ഇബി ഓഫീസിലെ മെബൈലിലേക്കോ,കമ്പ്യൂട്ടറിലേക്കോ മെസേജ് വരും.5000 രൂപയിൽ താഴെ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഈ ഉപകരണം വികസിപ്പിച്ചെടുക്കാൻ ചെലവായിട്ടൊളു.വ്യവസായികാടിസ്ഥാനത്തിൽ ഇത് നിർമിക്കുകയാണെങ്കിൽ വളരെ കുറച്ച് തുക മാത്രമാണ് ചിലവാകുകയൊളളു.

നിരവധി പഠനങ്ങൾക്കും ചർച്ചകൾക്കു ശേഷമാണ് വിദ്യാർത്ഥികൾ ഈ കണ്ടുപിടുത്തം പൂർത്തിയാക്കിയത്.അതിനായി വിവിധ ഇലട്രിസിറ്റി ഓഫീസുകൾ സന്ദർശിക്കുകയും,ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു.6 മാസത്തെ ഗവേഷണത്തിനൊടുവിലാണ് പൂർത്തികരിച്ചത്.

വർദ്ധിച്ചുവരുന്ന വൈദ്യുത അപകടങ്ങൾ ഇല്ലാതാക്കുവാൻ ഇതുവഴി കഴിയുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.അദ്ധ്യപകനായ അജയ് ബേസിലിന്റെ കീഴിലാണ് വിദ്യാർത്ഥികൾ ഓട്ടോമാറ്റിക് പവർ ഫെയ്‌ലിയർ അലർട്ട് സിസ്റ്റം വികസിപ്പിച്ചെടുത്തത്.വിദ്യാർത്ഥികളുടെ ഈ കണ്ടുപിടുത്തത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രിൻസിപ്പാൾ ഡോ:പി.സി നീലകണ്ഠൻ പറഞ്ഞു.