നെൽകൃഷിയുടെ വിളവെടുത്തു

 

കാഞ്ഞൂർ:കാഞ്ഞൂർ ഗ്രമപഞ്ചായത്തിലെ പാഴൂർ പാടശേഖരത്തിലെ നെൽകൃഷിയുടെ വിളവെടുത്തു.നൂററി മുപ്പതോളം ഏക്കർ സ്ഥലത്താണ് കൃഷി നടത്തിയിരുന്നത്. അൻവർ സാദത്ത് എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ഗർവ്വാസിസ് മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ, ഫൊറോനാ പള്ളി വികാരി റവ. ഡോക്ടർ വർഗ്ഗീസ് പൊട്ടയ്ക്കൽ, സ്റ്റാൻഡിംഗ് കമ്മറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സെബാസ്റ്റ്യൻ പോൾ,പി. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എ. സന്തോഷ്, സരിത ബാബു, അനീഷ് രാജൻ, എൽസ ജൈൽസ്, സിസ്റ്റർ മരിയ,സിസ്റ്റർ ലിസ്സി ആന്റോ തുടങ്ങിയവർ സംസാരിച്ചു