ദർശന തിരുനാളിന് തുടക്കമായി

 

കാഞ്ഞൂർ:കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ  അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളിന് തുടക്കമായി.വികാരി ഫാ:വർഗ്ഗീസ് പൊട്ടക്കൽ തിരുനാളിന്  കൊടിയേറ്റി.7 ന് വൈകീട്ട് 5 ന് വിശുദ്ധ കുർബാന തുടർന്ന് അങ്ങാടി പ്രദക്ഷിണം.

kanjoor-church-2തിരുനാൾ ദിനമായ 8 ന് രാവിലെ 9 ന് നടക്കുന്ന തിരുനാൾ പാട്ടു കുർബാനക്ക് മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.തുടർന്ന് പളളി ചുറ്റി പ്രദക്ഷിണം,നേർച്ച സദ്യ എന്നിവയുണ്ടാകും.