നീലീശ്വരത്ത് കപ്പങ്ങ കമ്പനിയിൽ തീപിടുത്തം

 

മലയാറ്റൂർ: നീലീശ്വരത്ത് കപ്പങ്ങ കമ്പനിയിൽ തീപിടുത്തം.ഞായറാഴ്ച്ച രവിലെ 5.30 ഓടെയാണ് തീപിടിച്ചത്.കമ്പനിയിലെ ഫർണസ് ഓയിലിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു.

ചെറുവളളി സുബ്രഹ്മണ്യന്റെതാണ് കമ്പനി.കപ്പങ്ങയിൽ നിന്നും ഫ്രൂട്ടി,ജാം മുതലായവ ഉണ്ടാക്കുന്ന കമ്പനിയാണിത്.കമ്പനിയിലെ ഉപകരണങ്ങൾ,അസംസ്‌കൃത വസ്തുക്കൾ എന്നിവ നശിച്ചു.

fire-2അങ്കമാലയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.ലീഡിങ്ങ് ഫയർമാൻമാരായ എ.പി സുരേഷ്,പി.എം മജീദ് എന്നിവരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ സി ആർ രെതീഷ്,റെജി എസ് വാര്യർ,കെ.ജി സാംസൺ,സൂരജ്,സച്ചിൻ,ഷിനോജ്,വിൽസൻ,ശരത്ത് എന്നിവരടങ്ങുന്ന 15 അംഗ സംഘമാണ് തീയണച്ചത്‌