അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ പന്തലിന്റെ കാൽനാട്ട് കർമ്മം നടന്നു

 

കാലടി:കാലടിയിൽ നടക്കുന്ന അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം നടന്നു.മൂന്ന് പന്തലുകളാണ് പരിപാടിക്കായി നിർമിക്കുന്നത്.പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു.

ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന് സമീപമുളള ഗ്രൗണ്ടിലാണ് പ്രധാന പന്തൽ നിർമ്മിക്കുന്നത്. ശൃംഗേരി മഠത്തിലെ പൂജാരിമാരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്കു ശേഷമാണ് കാൽനാട്ട് കർമ്മം നടന്നത്.2400 ചതുരശ്ര അടി വലിപ്പമുളള സ്റ്റേജാണ് നിർമ്മിക്കുന്നത്.

ആദിശങ്കര സ്തൂപം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവടങ്ങളിലും പ്രത്യേക പന്തലുകൾ ഉയരും ഡിസംബർ22 മുതൽ 30 വരെയാണ് നൃത്ത സംഗീതോത്സം നടക്കുന്നത്.ലോകപ്രശസ്ഥ കലാകൻമാർ വവിധ പരിപാടികൾ അവതരിപ്പിക്കും.

സ്വാഗത സമിതി ചെയർമാൻ കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു. ഓവർസീസ് ചീഫ് കോ-ഓർഡിനേറ്റർ പി.വി.ജയരാജ്, കലാകാരൻ മങ്കൊമ്പ് രാജൻ, ഡോ.സി.പി.ഉണ്ണികൃഷ്ണൻ, എ.ആർ.അനിൽകുമാർ, പ്രൊഫ.പി.വി.പീതാംബരൻ, സുധാ പീതാംബരൻ, ടി.ജി.ഹരിദാസ്, അനില ജോഷി എന്നിവർ പ്രസംഗിച്ചു.