അമലോത്ഭവ മാതാവിന്റെ തിരുനാൾ 5 മുതൽ 8 വരെ

 

കാഞ്ഞൂർ:കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ  അമലോത്ഭവ മാതാവിന്റെ ദർശന തിരുനാൾ ഡിസംബർ 5 മുതൽ 8 വരെ ആഘോഷിക്കും.

5 ന് കൊടി കയറ്റുന്നതോടെ തിരുനാളിന് തുടക്കമാകും.7 ന് വൈകീട്ട് 5 ന് വിശുദ്ധ കുർബാന തുടർന്ന് അങ്ങാടി പ്രദക്ഷിണം,തിരുനാൾ ദിനമായ 8 ന് രാവിലെ 9 ന് നടക്കുന്ന തിരുനാൾ പാട്ടു കുർബാനക്ക് മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.തുടർന്ന് പളളി ചുറ്റി പ്രദക്ഷിണം,നേർച്ച സദ്യ എന്നിവയുണ്ടാകും.

തിരുനാളിന്റെ പായസ നിർമ്മാണത്തിന്റെ ആശീർവാദ കർമ്മം നടന്നു.വികാരി ഫാ:വർഗ്ഗീസ് പൊട്ടക്കൽ ആശീർവാദ കർമ്മം നിർവഹിച്ചു.ഫാ:വർഗ്ഗീസ് മൂഞ്ഞേലി,ഫാ:റൂബിൾ മാർട്ടിൻ,ഫാ:സിജോ വെളേളടത്ത്.ഫാ:ജോസ് കൂട്ടുങ്ങൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

കൈക്കാരൻ മാരായ ജോയി ഇടശ്ലേരി,ഡേവീസ് വരേക്കുളം,വൈസ് ചെയർമാൻ എം.വി കുര്യച്ചൻ,തിരുനാൾ പ്രസുദേന്തി ജോർജ് ഇടശ്ലേരി,സാബു മണപ്പറമ്പിൽ,എം പി സെബാസ്റ്റിയൻ തുടങ്ങിയവർ പങ്കെടുത്തു.