ബ്രോഷർ പ്രകാശനവും കൗൺസിലിംങ്ങും

 

കാലടി:അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ ബ്രോഷർ പ്രകാശനവും അവസാനഘട്ട കൗൺസിലിംങ്ങും നടന്നു.600 കലാകാരികൾ പങ്കെടുക്കുന്ന കൗൺസിലിംങ്ങാണ് പൂർത്തിയായത്.

പ്രൊഫ.പി.വി. പീതാംബരൻ, സുധാ പീതാംബരൻ, അദ്ധ്യാപികമാരായ അമൃത സുരേഷ്, അക്ഷര വി.ആർ, അനില ജോഷി, പ്രതിഭ എൻ.എസ്., മീനാക്ഷി വി.പി., സരിഷ്മ സതീശൻ, ശ്രീക്കുട്ടി മുരളി, അഞ്ജന സത്യൻ എന്നിവർ നേതൃത്വം നല്കി.

സംഘാടക സമിതി ചെയർമാൻ കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.വി. പീതാംബരൻ ,സുധാ പീതാംബരൻ, എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

തരംഗ നൃത്തം, പ്രശസ്തരുടെ നൃത്ത പരിപാടി , അരങ്ങേറ്റം, സീനിയർ വിദ്യാർത്ഥിനികളുടെ പരിപാടി എന്നിവ അടങ്ങിയതാണ് ക്ലാസ്സിക്കൽ പ്രോഗ്രാം.ഞായറാഴ്ച രാവിലെ 9 ന്‌ പന്തലിന്റെ കാൽനാട്ട്കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കും.